x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗഡ്കരിയുടെ വെല്ലുവിളി പാളി

ജോര്‍ജ് കള്ളിവയലില്‍
Published: July 17, 2026 06:11 AM IST | Updated: July 17, 2026 06:11 AM IST

കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍ഹി: ഇ20 ​പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചു കേ​ടാ​യ കാ​ര്‍ മാ​റ്റി പു​തി​യ മോ​ഡ​ല്‍ കാ​ര്‍ ഉ​ട​മ​യ്ക്കു ന​ല്‍കു​ക​യോ, 21.6 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍കു​ക​യോ ചെ​യ്യാ​ന്‍ ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി​ച്ചു. എ​ഥ​നോ​ള്‍ ക​ല​ര്‍ത്തി​യ പെ​ട്രോ​ള്‍ രാ​ജ്യ​ത്താ​കെ നി​ര്‍ബ​ന്ധ​മാ​ക്കി​യ​തു വി​വാ​ദ​മാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണു വാ​ഹ​ന ഉ​ട​മ​യ്ക്ക് അ​നു​കൂ​ല​മാ​യ വി​ധി.

ഇ20 ​പെ​ട്രോ​ള്‍ ഉ​പ​യോ​ഗ​ച്ച​തി​നെത്തു​ട​ര്‍ന്നു കേ​ടു​വ​ന്ന മാ​രു​തി സു​സു​ക്കി ഗ്രാ​ന്‍ഡ് വി​റ്റാ​ര സ്‌​ട്രോം​ഗ് ഹൈ​ബ്രി​ഡ് എ​സ്‌​യു​വി വാ​ഹ​നം മാ​റ്റി പു​തി​യ​തു ന​ല്‍കു​ക​യോ, അ​ല്ലെ​ങ്കി​ല്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 21.6 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍കു​ക​യോ ചെ​യ്യാ​ന്‍ മാ​രു​തി സു​സു​ക്കി ക​മ്പ​നി​യോ​ട് റാ​യ്പുരി​ലെ ഉ​പ​ഭോ​ക്തൃ കോ​ട​തി നി​ര്‍ദേ​ശി​ച്ചു. ഇ20​ന് അ​നു​യോ​ജ്യ​മാ​യ പു​തി​യ വാ​ഹ​നം ഒ​ന്ന​ര മാ​സ​ത്തി​ന​കം മാ​റ്റി ന​ല്‍ക​ണം. ഇ20 ​പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചു കേ​ടാ​യ ഒ​രു വാ​ഹ​ന​മെ​ങ്കി​ലും കാ​ണി​ച്ചു​ത​രാ​ന്‍ കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

റാ​യ്പുർ‍ സ്വ​ദേ​ശി​യാ​യ ഡോ. ​പ്രേം​രാ​ജ് ഡെ​ബ്ത​യു​ടെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. 2023 ജ​നു​വ​രി​യി​ല്‍ നി​ര്‍മി​ച്ച ഈ ​എ​സ്‌​യു​വി 2024 ജൂ​ണി​ലാ​ണു വാ​ങ്ങി​യ​ത്. അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ല്‍ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ എ​ന്‍ജി​ന്‍ ഇ​ട​യ്ക്കി​ടെ ഓ​ഫാ​യി​. പ്ര​ശ്‌​നം ആ​വ​ര്‍ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​നം പ​ല​ത​വ​ണ മാ​രു​തി​യു​ടെ അം​ഗീ​കൃ​ത സ​ര്‍വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തി​ച്ചു.

സ​ര്‍വീ​സ് സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ധ​ന​ടാ​ങ്കി​ല്‍ മാ​ലി​ന്യം ക​ണ്ടെ​ത്തി. സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ലാ​ബി​ല്‍ ഇ​ന്ധ​നം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ തൈ​രു പോ​ലെ​യു​ള്ള വെ​ളു​ത്ത പ​ദാ​ര്‍ഥം ക​ണ്ടെ​ത്തി​യതായി ഡോ. ​പ്രേം​രാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വെ​ളു​ത്ത പ​ദാ​ര്‍ഥം എ​ഥ​നോ​ള്‍ ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ20 ​പെ​ട്രോ​ളു​മാ​യി വാ​ഹ​നം പൂ​ര്‍ണ​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ലെ​ന്ന കാ​ര്യം വാ​ഹ​നം വാ​ങ്ങു​ന്ന സ​മ​യ​ത്തു ത​ന്നോ​ടു ഡീ​ല​ര്‍ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഉ​ട​മ ചൂ​ണ്ടി​ക്കാ​ട്ടി.
ആ​വ​ര്‍ത്തി​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടും വാ​ഹ​ന​ത്തി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം ക​മ്മീ​ഷ​ന്‍ ശ​രി​വ​ച്ചു.

മാരുതിയുടെ വാ​ദ​ങ്ങ​ള്‍ കോ​ട​തി ത​ള്ളി

വാ​ഹ​നം ഇ20 ​ഇ​ന്ധ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും ഉ​പ​യോ​ഗം മൂ​ല​മു​ള്ള തേ​യ്മാ​നം, പ​രി​പാ​ല​ന​ത്തി​ലെ പി​ഴ​വു​ക​ള്‍ എ​ന്നി​വ മൂ​ല​മാ​ണു ത​ക​രാ​റു​ക​ളെ​ന്നും മാ​രു​തി സു​സു​ക്കി​യും ഡീ​ല​റും വാ​ദി​ച്ചെ​ങ്കി​ലും ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ല്ല.
വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കു ല​ഭ്യ​മാ​യ ഇ​ന്ധ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​രി​മി​തി​യി​ലേ​ക്ക് ഉ​പ​ഭോ​ക്തൃ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വി​ര​ല്‍ചൂ​ണ്ടി.

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ഇ20 ​പെ​ട്രോ​ള്‍ സാ​ധാ​ര​ണ​മാ​ക്കി​യ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു പ്രാ​യോ​ഗി​ക​മാ​യ മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്ന് ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, വാ​ഹ​ന ഉ​ട​മ​ക​ള്‍ ഈ ​ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ന്യാ​യ​മാ​യും പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Gadkari's challenge

Recent News

Corehub Up