x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആണവായുധങ്ങൾക്കും എഐക്കുമെതിരേ അണിനിരന്ന് നൊബേൽ ജേതാക്കൾ


Published: July 17, 2026 06:06 AM IST | Updated: July 17, 2026 06:06 AM IST

റോം: ​നി​ർ​മി​തബു​ദ്ധി, ആ​ണ​വാ​യു​ധ​ങ്ങ​ൾ എ​ന്നി​വ ഉ​യ​ർ​ത്തു​ന്ന ആ​ഗോ​ള ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ച​രി​ത്ര​പ്ര​ധാ​ന​മാ​യ ‘റോം ​പ്ര​ഖ്യാ​പ​ന’​ത്തി​ൽ ലോ​ക​നേ​താ​ക്ക​ളും ശാ​സ്ത്ര​ജ്ഞ​രും ഒ​പ്പു​വ​ച്ചു.

റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ക്യാ​പ്പി​റ്റോൾ കു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ‘ആ​ണ​വാ​യു​ധ​ങ്ങ​ളും എ​ഐ​യും നി​റ​ഞ്ഞ പു​തി​യ യു​ഗ​ത്തി​ൽ നി​രാ​യു​ധീ​ക​ര​ണ​ത്തി​ലൂ​ടെ​യു​ള്ള സ​മാ​ധാ​ന​ത്തി​നാ​യി’ നൊ​ബേ​ൽ ജേ​താ​ക്ക​ളും സ​ഭാ​ത​ല​വ​ന്മാ​രും ശാ​സ്ത്ര​ജ്ഞ​രും അ​ട​ങ്ങു​ന്ന സം​ഘം കൈ​കോ​ർ​ത്ത​ത്. ​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ആ​ണ​വ-​സ്വ​യം​നി​യ​ന്ത്രി​ത ആ​യു​ധ​ങ്ങ​ൾ, പു​തി​യ ഡി​ജി​റ്റ​ൽ പ്രോ​ട്ടോ​കോ​ളു​ക​ൾ എ​ന്നി​വ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ഈ ​സം​യു​ക്ത പ്ര​ഖ്യാ​പ​നം ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ആ​ണ​വയു​ദ്ധം എ​ന്നി​വ​യെ​ക്കു​റി​ച്ച് ന​ട​ന്ന ‘ഗ്ലോ​ബ​ൽ നൊ​ബേ​ൽ ജേ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ’​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ട​ത്. മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ‘മ​ാഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്’ എ​ന്ന ചാക്രിയലേഖനത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. മാ​ർ​പാ​പ്പ​യു​ടെ വേ​ന​ൽ​ക്കാ​ല വ​സ​തി​യാ​യ ക​സ്തേ​ൽ ഗണ്ടോ​ൾ​ഫോ​യി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഉദ്യാനത്തിലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ.

Tags : Nobel laureates rally against nuclear weapons

Recent News

Corehub Up