പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ
ന്യൂഡൽഹി: പ്രതിഷേധങ്ങളെ ത്തുടർന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പരിഗണിക്കാതിരുന്ന വിദേശ സംഭാവനാ നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും പരിഗണിക്കും.
നിലവിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പും ക്രൈസ്തവ സഭകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രതിഷേധവും കാരണം മുന്നോട്ടു പരിഗണിച്ചിരുന്നില്ല.
ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ എഫ്സിആർഎ ഭേദഗതി ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.ആദ്യ ബില്ലിൽ മാറ്റം വരുത്തണമെന്നും എൻജിഒകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യരുതെന്നും ആവശ്യപ്പെട്ട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനും നിവേദനം നൽകിയിരുന്നു.
Tags : FCRA Amendment Bill in Monsoon Session