x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്‍കൃഷി അടിസ്ഥാനസൗകര്യ വികസന പദ്ധതി: ധനവിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 17, 2026 06:00 AM IST | Updated: July 17, 2026 06:00 AM IST


ന്യൂ​ഡ​ൽ​ഹി: നെ​ല്‍കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​നസൗ​ക​ര്യ​ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ധ​ന​വിനിയോഗപ​രി​ധി​യി​ല്‍ കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

ഗോ​ത​മ്പ്, നെ​ല്ല്, അ​രി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ധ​ന​വി​നി​യോ​ഗം സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന ആ​കെ വി​ഹി​ത​ത്തി​ന്‍റെ 10 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന് നെ​ൽകൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. പു​തി​യ തീ​രു​മാ​നം വ​ഴി കൂ​ടു​ത​ല്‍ തു​ക നെ​ൽകൃ​ഷി​ക്കാ​യി ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ദി​ഖ് ചൂണ്ടിക്കാട്ടി.

കേ​ന്ദ്രസ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യ പ്ര​ഗ​തി പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. നാ​ളി​കേ​ര ഉ​ത്പാ​ദ​നം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​ത്ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന ഉ​റ​പ്പും ന​ല്‍കി. കു​റ്റ്യാ​ടി​യി​ൽ കോ​ക്ക​ന​ട്ട് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ പാ​ര്‍ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ടു​ത്ത​ ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

റ​ബ​ര്‍ റോ​ള​റു​ക​ളെ എ​സ്എം​എ​എം പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി സ​ബ്സി​ഡി​ക്ക് അ​ര്‍ഹ​മാ​യ കാ​ര്‍ഷി​ക​യ​ന്ത്ര​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പും കേ​ന്ദ്രസ​ർ​ക്കാ​രി​ൽ​നി​ന്ന് കേ​ര​ള​ത്തി​നു ല​ഭി​ച്ച​താ​യി സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രസ​ർ​ക്കാ​രി​നെ വീ​ണ്ടും സ​മീ​പി​ക്കു​മെ​ന്നും സി​ദ്ദി​ഖ് അ​റി​യി​ച്ചു.

Tags : Paddy Farming Infrastructure Development

Recent News

Corehub Up