x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു പ​ണി; എ​ൻ.​പ്ര​ശാ​ന്ത് ആ​റു വ​കു​പ്പു​ക​ളു​ടെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി

വെബ് ഡെസ്‌ക്
Published: July 17, 2026 05:12 AM IST | Updated: July 17, 2026 05:12 AM IST

എ​ൻ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​പ്പ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള അ​ഴി​ച്ചു​പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡി​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മി​ൻ​ഹാ​ജ് ആ​ല​ത്തി​ന് ക​യ​ർ വ​കു​പ്പി​ന്‍റെ ചു​മ​ത​ല കൂ​ടി ന​ൽ​കി. ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷ​ർ​മി​ള മേ​രി ജോ​സ​ഫി​ന് ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും ഡ​ൽ​ഹി​യി​ലെ കേ​ര​ള റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ പു​നീ​ത് കു​മാ​റി​ന് സം​സ്ഥാ​നാ​ന്ത​ര ജ​ല വി​ഷ​യ​ങ്ങ​ളു​ടെ​യും അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കി.

എ​സ്.​സു​ഹാ​സി​ന് ജ​ല​വി​ഭ​വ വ​കു​പ്പി​നൊ​പ്പം ഭ​വ​ന വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (കെ​ഐ​ഐ​ഡി​സി) മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​ടെ​യും അ​ധി​ക​ച്ചു​മ​ത​ല ഉ​ണ്ടാ​യി​രി​ക്കും. എ​ൻ.​പ്ര​ശാ​ന്ത് സ്പോ​ർ​ട്‌​സ്, യു​വ​ജ​ന​കാ​ര്യ, മ്യൂ​സി​യം, മൃ​ഗ​ശാ​ല, പു​രാ​വ​സ്‌​തു, ആ​ർ​ക്കൈ​വ്സ് വ​കു​പ്പു​ക​ളു​ടെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി സ്വ​ത​ന്ത്ര ചു​മ​ത​ല വ​ഹി​ക്കും.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ഡി.​ധ​ർ​മ​ല​ശ്രീ ത​ദ്ദേ​ശ വ​കു​പ്പി​ൽ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി. സി​വി​ൽ സ​പ്ലൈ​സ് ക​മ്മി​ഷ​ണ​ർ കെ.​ഹി​മ​യ്ക്കാ​ണ് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല. സു​ഫി​യാ​ൻ അ​ഹ​മ്മ​ദ് ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്‌​ട​റാ​യി. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്‌​ട​ർ അ​പൂ​ർ​വ ത്രി​പാ​ഠി ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല വ​ഹി​ക്കും.

ജ​ല അ​ഥോ​റി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ കെ.​ഇ​മ്പ​ശേ​ഖ​ർ സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്‌​ട​റാ​കും. ഇ​ദ്ദേ​ഹ​ത്തി​നു സ​ഹ​ക​ര​ണ റ​ജി​സ്ട്രാ​റു​ടെ അ​ധി​ക​ച്ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ റ​ജി​സ്ട്രാ​ർ എ​സ്.​പ്രേം​കൃ​ഷ‌​ണ​ൻ ജ​ല​വി​ഭ​വ വ​കു​പ്പി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​കും. കൃ​ഷി ഡ​യ​റ​ക്‌​ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ കെ​എ​എ​സ്‌​ഇ​യു​ടെ അ​ധി​ക​ച്ചു​മ​ത​ല വ​ഹി​ക്കും.

Tags : IasOfficers Assigned NewResponsibilities Kerala

Recent News

Corehub Up