x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിമാൻഡ് പ്രതി ജയിലിൽ മരിച്ച സംഭവം: പ്രതിഷേധം ശക്തം


Published: July 17, 2026 05:10 AM IST | Updated: July 17, 2026 05:11 AM IST

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ: നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡ് പ്ര​​​തി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ക​​​ടു​​​പ്പി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ളും പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും. ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ട്ടി​​​രു​​​ന്ന 35 കാ​​​ര​​​നാ​​​യ ശ​​​ബ​​​രി വ​​​ർ​​​മ​​​നാ​​​ണ് ജു​​​ലൈ 13ന് ​​​ജൂ​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കേ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. ഏ​​​ത്ത​​​ൻ​​​കാ​​​ടി​​​ലെ ക​​​ട​​​യു​​​ടെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു ശ​​​ബ​​​രി.

നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​മാ​​​യ ഗു​​​ഡ്ക കൈ​​​വ​​​ശം​​​വ​​​ച്ചെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ജൂ​​​ലൈ ഒ​​​ന്പ​​​തി​​​നാ​​​ണ് ശ​​​ബ​​​രി​​​യെ തേ​​​ൻ​​​താ​​​മ​​​രൈ​​​ക്കു​​​ളം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ശ​​​ബ​​​രി​​​യു​​​ടെ ക​​​ട​​​യി​​​ൽ​​​നി​​​ന്ന് 200 ഗ്രാം ​​​ഗു​​​ഡ്ക പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ​​​വ​​​ച്ച് ഉ​​​ച്ച​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച​​​തി​​​നു ജൂ​​​ലൈ 13ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രും ജ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ർ​​​ന്ന് അ​​​തി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അറസ്റ്റിലായത് മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രും എ​​​ട്ട് സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രും

സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചീ​​​ഫ് ജ​​​യി​​​ൽ വാ​​​ർ​​​ഡ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും എ​​​ട്ട് സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശ​​​ബ​​​രി​​​യു​​​ടെ ദേ​​​ഹ​​​ത്ത് 19 ഇ​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ർ​​​ദ​​ന​​മേ​​റ്റ പാ​​​ടു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ, മൃ​​​ത​​​ദേ​​​ഹം കൈ​​​പ്പ​​​റ്റാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കേ​​​സി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും മൃ​​​ത​​​ദേ​​​ഹം വീ​​​ണ്ടും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യെ​​​ന്നും ശ​​​ബ​​​രി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സും സ​​​ർ​​​ക്കാ​​​രും പ്ര​​​തി​​​സ്ഥാ​​​ന​​​ത്താ​​​ണെ​​​ന്നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം ഡി​​​എം​​​കെ എം​​​പി ക​​​നി​​​മൊ​​​ഴി പ്ര​​​തി​​​ക​​​രി​​​ച്ചു. ഡി​​​എം​​​കെ​​​യു​​​ടെ കാ​​​ല​​​ത്തു​​​ള്ള​​​തു​​​പോ​​​ലെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ നൈ​​​നാ​​​ർ നാ​​​ഗേ​​​ന്ദ്ര​​​ൻ ആ​​​രോ​​​പി​​​ച്ചു. ശ​​​ബ​​​രി​​​യു​​​ടെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് പി​​​എം​​​കെ നേ​​​താ​​​വ് അ​​​ൻ​​​പു​​​മ​​​ണി രാ​​​മ​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Death of remanded

Recent News

Corehub Up