x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌സി ​പ​രീ​ക്ഷാ​ത​ട്ടി​പ്പ് : വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ പി​എ​സ്‌​സി അ​പ്പീ​ൽ ന​ൽ​കും


Published: July 17, 2026 05:04 AM IST | Updated: July 17, 2026 05:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ലെ പ​​​രീ​​​ക്ഷ ക്ര​​​മ​​​ക്കേ​​​ടി​​​ൽ സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പി​​​എ​​​സ്‌​​​സി. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളും മാ​​​ർ​​​ക്കു​​​ക​​​ളും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​​ൻ ആ​​​വി​​​ല്ലെ​​​ന്ന് പി​​​എ​​​സ്‌​​​സി വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ൽ പോ​​​കാ​​​നാ​​​ണ് പി​​​എ​​​സ്‌​​​സി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

അ​​​തേ​​​സ​​​മ​​​യം, പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പി​​​ൽ കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി. പി​​​എ​​​സ്‌​​​സി കൈ​​​മാ​​​റി​​​യ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചെ​​​യ​​​ർ​​​മാ​​​നു ക​​​ത്ത് ന​​​ൽ​​​കി.

പി​​​എ​​​സ്‌​​​സി​​​യു​​​ടെ ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​ത ന​​​ഷ്ട​​​പ്പെ​​​ടും എ​​​ന്ന വാ​​​ദം ഉ​​​യ​​​ർ​​​ത്തി നി​​​ർ​​​ണാ​​​യ​​​ക രേ​​​ഖ​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് കൈ​​​മാ​​​റേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് പി​​​എ​​​സ്‌​​​സി​​​ക്കു​​​ള്ള​​​ത്. ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളോ, ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗി​​​ന്‍റെ ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ളോ കൈ​​​മാ​​​റേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം.
ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് ചീ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​യി​​​ൽ 10 ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​രം വി​​​ല​​​യി​​​രു​​​ത്താ​​​തെ​​​യു​​​ള്ള വ​​​ലി​​​യ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ് പി​​​എ​​​സ്‌​​​സി​​​ക്ക് സം​​​ഭ​​​വി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ലും ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​നം ന​​​ട​​​ന്നു.


അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രി​​​ബ്യൂ​​​ണ​​​ലി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് പി​​​എ​​​സ്‌​​​സി​​​ക്ക് തെ​​​റ്റ് സ​​​മ്മ​​​തി​​​ക്കേ​​​ണ്ടി വ​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കാ​​​റ്റി​​​ൽ​​​പ്പ​​​റ​​​ത്തി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ മാ​​​ർ​​​ക്ക് വാ​​​രി​​​ക്കോ​​​രി ന​​​ൽ​​​കി​​​യ​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്.

Tags : PSC exam cheating RTI Commission's

Recent News

Corehub Up