x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള കഫെ-3യുടെ പുതിയ കരട് പുറത്തിറക്കി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 17, 2026 05:54 AM IST | Updated: July 17, 2026 05:54 AM IST

ന്യൂ​ഡ​ൽ​ഹി: വാ​ഹ​നനി​ർ​മാ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട ശ​രാ​ശ​രി ഇ​ന്ധ​ന​ കാ​ര്യ​ക്ഷ​മ​ത​യും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​വും നി​ർ​ദേ​ശി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ആ​വ​റേ​ജ് ഫ്യു​വ​ൽ എ​ഫി​ഷ്യ​ൻ​സി-3 (ക​ഫെ) മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പു​തി​യ ക​ര​ട് പു​റ​ത്തി​റ​ക്കി. എ​ഥ​നോ​ൾ, ജൈ​വ ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക അം​ഗീ​കാ​രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ക​ര​ട് ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​യം പു​റ​ത്തു​ വി​ട്ടി​ട്ടു​ണ്ട്.

2027 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ക​ഫെ-2 മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ക​ഫെ-3 മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​രു​ന്ന​ത്. ഒ​ൻ​പ​ത് സീ​റ്റു​ക​ൾ വ​രെ​യു​ള്ള നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​യ എം-1 ​വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് 2027-28 മു​ത​ൽ 2031-32 വ​രെ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​കു​ക. എ​ഥ​നോ​ൾ, ജൈ​വ ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ൾ, കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് (സി​ബി​ജി) എ​ന്നി​വ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ഘ​ട​ക​ങ്ങ​ൾ (സി​എ​ൻ​എ​ഫ്) ആ​ദ്യ​മാ​യി ക​ര​ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​ഥ​നോ​ൾ പോ​ലെ​യു​ള്ള പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ന്ധ​ന​ങ്ങ​ളു​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​മ​ന​ത്തി​ന്‍റെ കു​റ​ഞ്ഞ ജീ​വി​ത​ച​ക്ര​മാ​ണ് കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ഘ​ട​ക​ങ്ങ​ൾ. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക് നി​യ​മ​പാ​ല​നം വി​ല​യി​രു​ത്തു​ന്ന​തി​നു മു​മ്പാ​യി, ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പി​ച്ച ടെ​യി​ൽ​പൈ​പ്പ് കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡ് ബ​ഹി​ർ​ഗ​മ​നം കു​റ​യ്ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കും.

നി​ല​വി​ലു​ള്ള എ​ഥ​നോ​ൾ മി​ശ്രി​ത​ത്തി​ന്‍റെ (ഇ20 ​പോ​ലെ​യു​ള്ള​വ) അ​ള​വ് പ്ര​കാ​രം എ​ട്ട് ശ​ത​മാ​നം കു​റ​വ് വ​രു​ത്താ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ൾ​ക്ക് (ഒ​ഇ​എം) ഇ​ന്ധ​ന​ക്ഷ​മ​മാ​യ വാ​ഹ​ന മാ​തൃ​ക​ക​ൾ ക്ര​മേ​ണ വി​ക​സി​പ്പി​ക്കാ​നും വി​ന്യ​സി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു ഘ​ട്ടം​ഘ​ട്ട​മാ​യി ല​ക്ഷ്യ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സ​ഹാ​യ​ക​മാ​കും.

Tags : New draft CAF-3 to reduce

Recent News

Corehub Up