x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യം പ്ര​തി​ദി​നം നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: July 17, 2026 07:22 AM IST | Updated: July 17, 2026 07:22 AM IST

സോ​നം വാം​ഗ്ചു​ക്ക്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ലം നി​രാ​ഹാ​രം ന​ട​ത്തി​വ​രു​ന്ന സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ്ര​തി​ദി​നം നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. വാം​ഗ്ചു​ക്കി​ന്‍റെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ പ​തി​വാ​യി ന​ട​ത്തു​ന്ന​തി​ന് എ​തി​ർ​പ്പൊ​ന്നു​മി​ല്ലെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഏ​തൊ​രു പൗ​ര​ന്‍റെ​യും ജീ​വി​തം വി​ല​യേ​റി​യ​താ​ണെ​ന്നും അ​ത് ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം പ്ര​തി​ദി​നം ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, സി​പി​എം, സി​പി​ഐ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി തു​ട​ങ്ങി​യ ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളെ​ല്ലാം ജ​ന്ത​ർ മ​ന്ത​റി​ൽ നേ​രി​ട്ടെ​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഒ​മ​ർ അ​ബ്ദു​ള്ള​യും ശി​വ​സേ​ന​യു​ടെ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മെ​ല്ലാം പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : SonamWangchuk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up