x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം മു​മ്പെ​ങ്ങും നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി; 1000 മെ​ഗാ​വാ​ട്ട് ഉ​പ​യോ​ഗം കൂ​ടി

വെബ് ഡെസ്ക്
Published: July 17, 2026 07:51 AM IST | Updated: July 17, 2026 07:51 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം. കേ​ര​ളം മു​ൻ​പെ​ങ്ങും നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ഉ​പ​യോ​ഗം മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 1000 മെ​ഗാ​വാ​ട്ട് കൂ​ടി​യെ​ന്നും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​ത്ര ഉ​യ​ര്‍​ന്ന ഉ​പ​യോ​ഗം കെ​എ​സ്ഇ​ബി പ്ര​തീ​ക്ഷി​ച്ചി​ല്ല. ഈ ​സ​മ​യ​ത്ത് പ്ര​തീ​ക്ഷി​ച്ച​ത് 4000 മെ​ഗാ​വാ​ട്ട് മാ​ത്ര​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​സൂ​ത്ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് എം.​ജി. രാ​ജ​മാ​ണി​ക്യം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി കി​ട്ടാ​നി​ല്ല. വൈ​ദ്യു​തി വാ​ങ്ങി​യ ചെ​ല​വും കു​ത്ത​നെ കൂ​ടു​ന്നു. 650 കോ​ടി​ക്കാ​ണ് മു​ൻ വ​ര്‍​ഷം വാ​ങ്ങി​യ​ത്. ഈ ​വ​ര്‍​ഷം ര​ണ്ടു മാ​സം മാ​ത്രം 350 കോ​ടി​ക്ക് വാ​ങ്ങി. വ​ലി​യ ഭാ​രം ഉ​പ​ഭോ​ക്താ​വി​ന് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. എ​ന്നാ​ൽ ഭാ​രം ഉ​പ​ഭോ​ക്താ​വും വ​ഹി​ക്കേ​ണ്ടി വ​രും. ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം ശ​രി​യെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ൻ വെ​ളി​പ്പെ​ടു​ത്തി. ചീ​മേ​നി​യി​ലെ ആ​ണ​വ​നി​ല​യം സ​ര്‍​ക്കാ​ര്‍ ന​യം അ​നു​സ​രി​ച്ചെ​ന്നും കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ൻ വി​ശ​ദ​മാ​ക്കി.

Tags : Kerala Power Electricity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up