x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കും; പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ


Published: June 24, 2026 08:50 AM IST | Updated: June 24, 2026 08:50 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി ഗ​താ​ഗ​ത വ​കു​പ്പ്. ഇ​തി​നാ​യി പ്ര​ത്യേ​ക "അ​പ​ക​ടാ​ന​ന്ത​ര അ​ന്വേ​ഷ​ണ​സം​ഘം' രൂ​പീ​ക​രി​ക്കും.

ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ക്കും.

മൂ​ന്നു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ കൊ​ട്ടാ​ര​ക്ക​ര ടി​പ്പ​ർ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​താ​ഗ​ത മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ, അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​പു​ല​മാ​യ പാ​ന​ലാ​യി​രി​ക്കും ഓ​രോ ജി​ല്ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ല​യി​ലെ ആ​ർ​ടി​ഒ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ, നാ​റ്റ്പാ​ക്കി​ലെ വി​ദ​ഗ്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ട​ങ്ങി​യ​വ​ർ ഈ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​കും.

ഒ​രു വ​ലി​യ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഈ ​സം​യു​ക്ത സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ, വാ​ഹ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വും യാ​ന്ത്രി​ക​വു​മാ​യ ത​ക​രാ​റു​ക​ൾ, അ​മി​ത​ഭാ​രം, ഡ്രൈ​വിം​ഗി​ലെ പി​ഴ​വു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വ​ശ​ങ്ങ​ളും സം​ഘം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തും. ഭാ​വി​യി​ൽ സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ റോ​ഡി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള റി​പ്പോ​ർ​ട്ട്
സം​ഘം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

Tags : major vehicle accidents special team

Recent News

Corehub Up