x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്നോ തീ​പി​ടി​ത്തം: ദു​ര​ന്ത​മു​ണ്ടാ​യ കെ​ട്ടി​ടം 10 വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്


Published: June 24, 2026 07:39 AM IST | Updated: June 24, 2026 07:39 AM IST

ല​ക്നോ: 10 വ​ർ​ഷം മു​ന്പ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട മൂ​ന്നു​നി​ല വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലാ​ണ് 15 പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് യു​പി സ​ർ​ക്കാ​ർ. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് 2016ൽ ​പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ര​ണ്ടു­ മാ​സം തി​ക​യു​ന്ന​തി​നു മു​ന്പു ത​ന്നെ ഇ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നോ​ർ​ത്ത് ല​ക്നോ​യി​ലെ അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​ന്നാം നി​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നി​മേ​ഷ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

അ​ലി​ഗ​ഞ്ച് മേ​ഖ​ല​യി​ലെ സെ​ക്ട​ർ ഡി-​യി​ലു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. 1980 ജൂ​ലൈ 11ന് ​ര​മേ​ശ്വ​ർ സ​ഹാ​യു​ടെ മ​ക​ൻ വി​ജ​യ് കു​മാ​റി​ന് ഹ​യ​ർ പ​ർ​ചേ​സ് സ്കീം ​വ​ഴി​യാ​ണ് ഈ ​വ​സ്തു ആ​ദ്യം അ​നു​വ​ദി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 1980 ന​വം​ബ​ർ നാ​ലി​ന് ക​രാ​ർ ഒ​പ്പി​ടു​ക​യും വ​സ്തു​വി​ന്‍റെ കൈ​വ​ശാ​വ​കാ​ശം വി​ജ​യ് കു​മാ​റി​ന് കൈ​മാ​റു​ക​യും ചെ​യ്തു. 2005ൽ ​ഈ വ​സ്തു വി​ജ​യ് കു​മാ​റി​ന്‍റെ​യും ഭാ​ര്യ ഉ​ഷ​യു​ടെ​യും പേ​രി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു. പി​ന്നീ​ട് 2013 ജ​നു​വ​രി 19-ന് ​ഇ​വ​ർ ഈ ​വ​സ്തു വീ​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല, സു​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല എ​ന്നി​വ​ർ​ക്ക് വി​റ്റു. 2014 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ല​ക്നോ വി​ക​സ​ന അ​ഥോ​റി​റ്റി ഇ​വ​രു​ടെ പേ​രി​ലേ​ക്ക് വ​സ്തു​വി​ന്‍റെ പോ​ക്കു​വ​ര​വ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ക​ദേ​ശം 1,992 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ന്, ‘സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്ലാ​ൻ പ​ദ്ധ​തി’ പ്ര​കാ​രം 2014 ഓ​ഗ​സ്റ്റ് 20-ന് ​റെ​സി​ഡ​ൻ​ഷ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​വി​ടെ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ല​ക്നോ വി​ക​സ​ന അ​ഥോ​റി​റ്റി വീ​രേ​ന്ദ്ര പ്ര​താ​പ് ശു​ക്ല​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 2016 മേ​യ് 10ന് ​അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ ഉ​ത്ത​ര​വ് വ​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം, ജൂ​ലൈ അ​ഞ്ചി​ന് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​തു സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Tags : Lucknow fire building ordered demolition

Recent News

Corehub Up