x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ഫോ​ർ​ണി​യ​യി​ൽ ലൈ​ബ്ര​റി​യി​ൽ വെ​ടി​വ​യ്‌​പ്‌; ര​ണ്ടു മ​ര​ണം


Published: June 24, 2026 09:25 AM IST | Updated: June 24, 2026 09:25 AM IST

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ലൈ​ബ്ര​റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്‌​പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജേ​ക്ക​ബ് ഹ​ൾ (46), റോ​ബ​ർ​ട്ട് ജോ​ൺ​സ​ൺ (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചി​ക്കോ​യി​ലെ ബ​ട്ട് കൗ​ണ്ടി ലൈ​ബ്ര​റി​ക്കു​ള്ളി​ലാ​ണ് സം​ഭ​വം. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച 18 വ​യ​സു​കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ദ്യം ലൈ​ബ്ര​റി​ക്കു​ള്ളി​ൽ കു​റ​ച്ചു സ​മ​യം ചി​ല​വ​ഴി​ച്ച പ്ര​തി പി​ന്നീ​ട് അ​യാ​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് പോ​യി തോ​ക്കു​മാ​യി തി​രി​കെ വ​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വ​ച്ച് പ്ര​തി ഒ​രാ​ളു​ടെ കാ​ലി​ലും ത​ല​യി​ലും വെ​ടി​വ​ച്ചു. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്ത​യാ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലെ​ന്നും വെ​ടി​വ​യ്പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : Shoot library dead

Recent News

Corehub Up