x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പം വീ​ണ്ടും പാ​മ്പ്


Published: April 24, 2026 11:54 PM IST | Updated: April 24, 2026 11:57 PM IST

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു​വ​യ​സു​കാ​ര​ന്‍ ദി​ക്ഷ​ലി​ന്‍റെ വീ​ടി​ന് സ​മീ​പം വീ​ണ്ടും പാ​മ്പ്. ദി​ക്ഷ​ലി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ രാ​ജേ​ഷ് തി​രു​വാ​മ​ന​യാ​ണ് പാ​മ്പി​നെ ക​ണ്ട​തും പി​ടി​കൂ​ടി​യ​തും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദി​ക്ഷ​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ചി​റ​യി​ന്‍​കീ​ഴ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : snake caught snakebite dikshal house

Recent News

Corehub Up