x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പുകടിയെ ‘അറിയിക്കേണ്ട രോഗ’മായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വെബ്ഡെസ്ക്
Published: July 16, 2026 12:09 AM IST | Updated: July 16, 2026 12:09 AM IST

പ്രതീകാത്മക ചിത്രം

കോ​​ഴി​​ക്കോ​​ട്: 2030 ഓ​​ടെ സം​​സ്ഥാ​​ന​​ത്ത് പാ​​മ്പു​​ക​​ടി​​യേ​​റ്റു​​ള്ള മ​​ര​​ണം പൂ​​ര്‍ണ​​മാ​​യും ഒ​​ഴി​​വാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ പാ​​മ്പു​​ക​​ടി​​യെ ‘അ​​റി​​യി​​ക്കേ​​ണ്ട രോ​​ഗ’മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്.

പാ​​മ്പു​​ക​​ടി പ്ര​​തി​​രോ​​ധ-​​നി​​യ​​ന്ത്ര​​ണ ക​​ര്‍മ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് പ്ര​​ഖ്യാ​​പ​​നം. കേ​​ന്ദ്ര ആ​​രോ​​ഗ്യ-​​കു​​ടും​​ബ​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യം പു​​റ​​പ്പെ​​ടു​​വി​​ച്ച നി​​ര്‍ദേ​​ശ​​മ​​നു​​സ​​രി​​ച്ച് പാ​​മ്പു​​ക​​ടി​​യേ​​റ്റു​​ള്ള മ​​ര​​ണ​​ങ്ങ​​ളും വൈ​​ക​​ല്യ​​ങ്ങ​​ളും 2030ഓ​​ടെ ഇ​​ല്ലാ​​താ​​ക്ക​​ണം.

കേ​​ര​​ള​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​മാ​​യ ഭൂ​​പ്ര​​കൃ​​തി​​യും പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യ​​വും കാ​​ര​​ണം ഗ്രാ​​മീ​​ണ-​​ആ​​ദി​​വാ​​സി മേ​​ഖ​​ല​​ക​​ളി​​ലും കാ​​ര്‍ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലും പാ​​മ്പു​​ക​​ടി കേ​​സു​​ക​​ള്‍ ഗ​​ണ്യ​​മാ​​യി വ​​ര്‍ധി​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്കു​​ക​​ള്‍ കൃ​​ത്യ​​മാ​​യി ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി കേ​​ര​​ള പ​​ബ്ലി​​ക് ഹെ​​ല്‍ത്ത് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണ് പ്ര​​ഖ്യാ​​പ​​നം. റ​​വ​​ന്യു, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, മൃ​​ഗ​​സം​​ര​​ക്ഷ​​ണം, കൃ​​ഷി, പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം, വ​​നം-​​വ​​ന്യ​​ജീ​​വി വ​​കു​​പ്പു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഏ​​കോ​​പ​​ന​​ത്തോ​​ടെ​​യാ​​ണ് ക​​ര്‍മപ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക.

Tags : HealthDepartment declares snakebite NotifiableDisease

Recent News

Corehub Up