x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ ഐഎഎസ് ഓഫിസർ ദേബാശിഷ് ബിജെപി സ്ഥാനാർഥി; പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: September 12, 2026 12:42 AM IST | Updated: September 12, 2026 12:42 AM IST

ദേ​​​​ബാ​​​​ശി​​​​ഷ് ശ​​​​ർ​​​​മ

ഗോ​​​​ഹ​​​​ട്ടി: ആ​​​​സാ​​​​മി​​​​ലെ നാ​​​​ഗാ​​​​വ് ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മു​​​​ൻ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫിസ​​​​ർ ദേ​​​​ബാ​​​​ശി​​​​ഷ് ശ​​​​ർ​​​​മ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി.

നാ​​​​ഗാ​​​​വ് ഡി​​​​സ്ട്രി​​​ക്‌ട് ക​​​​മ്മിഷ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന ശ​​​​ർ​​​​മ സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​നാ​​​​ണ് സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു സ്വ​​​​യം വി​​​​ര​​​​മി​​​​ച്ച​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ർ എ​​​​ട്ടി​​​​നു ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.നാ​​​​ഗാ​​​​വ് ഡി​​​​സ്ട്രി​​​ക്‌ട് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ദേ​​​​ബാ​​​​ശി​​​​ഷ് ശ​​​​ർ​​​​മ കൈ​​​​ക്കൊ​​​​ണ്ട വി​​​​വി​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെന്നും ​​​​ശ​​​​ർ​​​​മ​​​​യ്ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി റ​​​​ക്കി​​​​ബു​​​​ൾ ഹു​​​​സൈ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ആ​​​​സാം ചീ​​​​ഫ് ഇ​​​​ല​​​​ക്‌​​​​ട‌​​​​റ​​​​ൽ ഓ​​​​ഫിസ​​​​ർ​​​​ക്കു പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

പ​​​​രാ​​​​തി ഇ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മി​​​​ഷ​​​​നു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ചീ​​​​ഫ് ഇ​​​​ല​​​​ക്‌ടറ​​​​ൽ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി പ്ര​​​​ദ്യു​​​​ത് ബ​​​​ർ​​​​ദ​​​​ലോ​​​​യി രാ​​​​ജി​​​​വ​​​​ച്ച് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തു​​​​മൂ​​​​ല​​​​മാ​​​​ണ് നാ​​​​ഗാ​​​​വി​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

Tags : DebashishIAS BJPCandidate Congress Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up