പുരുഷ കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടിയപ്പോൾ.
ഫുകുവോക്ക (ജപ്പാന്): എവിസി (ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍) പുരുഷ കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ആതിഥേയരായ ജപ്പാനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്, തുടര്‍ച്ചയായ ഏഴാം തവണയാണ് സെമി ഫൈനലില്‍ പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയം. സ്കോര്‍: 25-17, 25-15, 25-19.ഔട്ട് സൈഡ് ഹിറ്റര്‍ റാന്‍ തകാഹാഷി (14 പോയിന്റ്), സ്പൈക്കര്‍ യുവി നിഷിദ (12), ക്യാപ്റ്റന്‍ യുകി ഇഷികാവ (12), ബ്ലോക്കര്‍ ലാറി ഇവ്ബഡാന് (9) എന്നിവരായിരുന്നു ജപ്പാനായി സ്കോറിംഗിനു നേതൃത്വം നല്‍കിയത്.
മലയാളി താരം സി. ജെറോം വിനീതാണ് (11) ഇന്ത്യയുടെ ടോപ് സ്കോറര്‍. ഔട്ട്സൈഡ് ഹിറ്റര്‍ ചിരാഗ് യാദവ് ആറു പോയിന്റ് നേടി.
Tags : Volleyball India Loses Sports