രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കുന്നു.
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടതു പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ. സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. എന്നാൽ രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കബാവ അധ്യക്ഷത വഹിച്ചു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നു കാതോലിക്ക ബാവ ചൂണ്ടികാട്ടി.
മാര്‍ ബസേലിയോസ് കോളജ് ഉള്‍പ്പെടെയുള്ള ഈ കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ. മുരളീധരന് അഭിപ്രായപ്പെട്ടു. കുട്ടികള്‍ ആരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം വിട്ടും രാജ്യം വിട്ടും പോകരുതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ.എസ്. അച്യുത് ശങ്കര്‍ , കോളജ് പ്രിന്‍സിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവര്‍ പ്രസംഗിച്ചു. എംബിസിഇടി ഡയറക്ടര്‍ ഫാ. ഡോ. ജോണ്‍ വര്‍ഗീസ് സ്വാഗതവും ബർസാർ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില്‍ നന്ദിയും പറഞ്ഞു.
Tags : SilverJubilee Celebrations MarBaseliosCollege Engineering&Technology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash