x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി നി​യ​ന്ത്ര​ണ സ​മ​യം രാ​ത്രി 12.45 വ​രെ ദീ​ർ​ഘി​പ്പി​ച്ച് കെ​എ​സ്ഇ​ബി

വെബ് ഡെസ്‌ക്
Published: September 11, 2026 08:15 PM IST | Updated: September 11, 2026 08:15 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ സ​മ​യം രാ​ത്രി 12.45 വ​രെ ദീ​ർ​ഘി​പ്പി​ച്ച് കെ​എ​സ്ഇ​ബി. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ള്ള മ​ഴ​ക്കു​റ​വും വ​ർ​ധി​ച്ച അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും മൂ​ലം വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​ന്ന് വൈ​കു​ന്നേ​രം 6.15 മു​ത​ൽ രാ​ത്രി 12.45 വ​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വൈ​ദ്യു​ത നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​ക്കു​റി​പ്പി​ൽ കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി ല​ഭ്യ​മാ​യി​രു​ന്ന വൈ​ദ്യു​തി​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യെ​ന്ന് കെ​എ​സ്ഇ​ബി പ​റ​യു​ന്നു. കൂ​ടാ​തെ ഗ്രി​ഡ് ക​ൺ​ട്രോ​ള​ർ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ച 12,000 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ ജ​ന​റേ​റ്റിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ അ​പ്ര​തീ​ക്ഷി​ത ത​ട​സം നേ​രി​ട്ട​തും തി​രി​ച്ച​ടി​യാ​യി.

Tags : KSEB power control Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up