x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് ലൈം​ഗി​കാ​തി​ക്ര​മം; ത​മി​ഴ്‌​നാ​ട്ടി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്‌ക്
Published: September 11, 2026 07:13 PM IST | Updated: September 11, 2026 07:13 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ​ത്തെ​ത്തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും അ​ധ്യാ​പ​ക​നെ​തി​രെ​യു​ള​ള ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ജ​ഗ​ദീ​ശ​നെ പൊ​ലി​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ജ​ഗ​ദീ​ശ​ൻ സ്കൂ​ളി​ൽ​വ​ച്ച് ത​ന്നെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു​വെ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​പ്പെ​ട്ടി​രു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​നി എ​ഴു​തി​വ​ച്ച കു​റി​പ്പി​ൽ അ​ധ്യാ​പ​ക​ന്‍റെ പേ​രും താ​ൻ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​റ്റ് കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

ക​ള്ള​ക്കു​റി​ച്ചി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളും ദു​ര​ഭി​മാ​ന​ക്കൊ​ല​ക​ളും വ​ർ​ധി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം വ​ലി​യ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യും സം​ഭ​വി​ച്ച​ത്. ഓ​രോ കു​റ്റ​കൃ​ത്യ​ത്തെ​യും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി വി​ല​യി​രു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ് ന​ൽ​കി​യ മ​റു​പ​ടി.

Tags : student dies suicide Tamil Nadu sexual harassment teacher Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up