x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ടു: ബലാത്സംഗം ചെയ്യാന്‍ മൂന്ന് സുഹൃത്തുക്കളെ അയച്ചു; നാല് പേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: October 27, 2026 03:35 PM IST | Updated: October 27, 2026 03:35 PM IST

അറസ്റ്റിലായ പ്രതികൾ

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ 18കാ​രി​യാ​യ മ്യാ​ൻ​മ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ അ​യ​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​യാ​സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. അ​ഹ​മ്മ​ദ് മു​ജീ​ബ്, നൂ​ർ ക​മ​ൽ, സി​യ ഉ​ർ റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. പ്ര​തി​ക​ളും മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളാ​ണ്.

ബം​ഗ്ലാ​ദേ​ശി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​ന​കം ഇ​വ​ർ വി​വാ​ഹി​ത​രാ​യി.

എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം പി​ന്നി​ട്ട​തോ​ടെ ഫ​യാ​സ് യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം പു​റ​ത്തു​പോ​വു​ക​യും പി​ന്നാ​ലെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം പു​റ​ത്താ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വാ​ട​ക കു​ടി​ശി​ക വാ​ങ്ങി​ക്കാ​നാ​യി വീ​ട്ടു​ട​മ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. വീ​ട്ടു​ട​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി ത​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​ന്നീ​ട് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബ​ന്ധു​വാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Rape Wife Lock Friend

Recent News

Corehub Up