പാലക്കാട്: മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അപര്യാപ്തതയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ടു.
മെഡിക്കൽ കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ സ്ഥാപനത്തിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
ബിജെപി പാലക്കാട് ഈസ്റ്റ് പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. സമരം നീണ്ടതോടെ സ്ഥലത്തെത്തിയ പൊലിസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനു കാരണമായി.