പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശു മരിച്ചു. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്.
എന്നാൽ, കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചുപോവുകയായിരുന്നു. തുടർന്ന് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
Tags : Newborn Baby Death Baby Couple Attapadi Kozhikode Medical College