x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കച്ചവടത്തിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍; എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി ബ്യൂറോ
Published: October 27, 2026 11:40 AM IST | Updated: October 27, 2026 11:40 AM IST

പ്രതി ആന്‍സണ്‍ ആന്റണി

കൊച്ചി: എളമക്കരയില്‍ വന്‍ ലഹരിവേട്ട. വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയും കഞ്ചാവും ചരസും പിടികൂടി. എളമക്കര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പാറയില്‍ റോഡില്‍ താമസിക്കുന്ന ആന്‍സണ്‍ ആന്‍റണിയുടെ വീട്ടില്‍ നിന്നാണ് ലഹരി പിടികൂടിയത്.

31 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും 1.5 ഗ്രാം ചരസും ലഹരി കച്ചവടത്തിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും പൊലിസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ ലഹരി പിടികൂടിയത്.

Tags : MDMA Cannabis Youth Arrest Drugs

Recent News

Corehub Up