ജിജോ ജോൺ പുത്തേഴത്ത്
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോജോണ് പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി കൈക്കൊള്ളാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ജിജോ ജോണ് പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണു കർശന നടപടിയുണ്ടാകുക.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Tags : CyberAttack Journalist Action Deepika DeepikaNewspaper BreakingNews NewsUpdate