പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്‍റി-20 മത്സരം മാറ്റിവയ്ക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പൊലിസ്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സുരക്ഷയും അതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളും കണക്കിലെടുത്താണ് പൊലിസിന്‍റെ അഭ്യർഥന.
എന്നാൽ മത്സരം മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സെപ്റ്റംബർ 12, 13 തീയതികളിൽ വിദേശ പ്രതിനിധികളും വിവിഐപികളും ഉച്ചകോടിക്കായി എത്തുന്നതിനാൽ തലസ്ഥാനത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 13-ന് നടക്കുന്ന മത്സരത്തിന് 25,000-നും 35,000-നും ഇടയിൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരത്തിലെ ജനക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് മാനേജ്മെന്‍റിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ട്രാഫിക് പൊലിസ് ചൂണ്ടിക്കാണിക്കുന്നു.
Tags : BRICSSummit DelhiPolice Cricket Deepika DeepikaNewspaper BreakingNews NewsUpdate