ന്യൂഡൽഹി: തലസ്ഥാനനഗരി ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി വിപുലമായ സൈബർ സുരക്ഷ പ്രതിരോധ സംവിധാനമൊരുക്കി.
2023ൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ വൻതോതിലുള്ള സൈബർ ആക്രമണം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയുടെ ഔദ്യോഗിക വെബ്സൈറ്റിനെതിരേ മിനിറ്റിൽ 16 ലക്ഷത്തോളം ആക്രമണ ശ്രമങ്ങളാണുണ്ടായത്.
എന്നാൽ രാജ്യത്തെ വിവിധ ഏജൻസികളുടെ സംയോജിതമായ ഇടപെടലിനെത്തുടർന്ന് ഇവയെല്ലാം പരാജയപ്പെടുത്തിയിരുന്നു.