പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കമാകുന്നു. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിക്കുന്ന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ചി ജിൻപിംഗ് ഉച്ചയോടെ ഡൽഹിയിലെത്തും. ചി ജിൻപിംഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മുന്നോട്ട് പോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഉച്ചകോടിയുടെ പ്രധാന സമ്മേളനങ്ങൾ ആരംഭിക്കും. നാളെയും ചർച്ചകൾ തുടരും. ഉച്ചയോടെ ഡൽഹിയിലെത്തുന്ന ചി ചിൻപിംഗ് പ്രധാനമന്ത്രി മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും അതിർത്തിയിലെ സമാധാനവും മെച്ചപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അംബാസഡറുടെ വാക്കുകൾ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരത്തെ തന്നെ ഡൽഹിയിലെത്തി ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്.
Tags : BRICSSummit NewDelhi eepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash