x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ക്ക​റി​യും മീ​ൻ​വ​റു​ത്ത​തും; കാ​ളി​ഘ​ട്ടി​ൽ സു​വേ​ന്ദു​വി​ന്‍റെ 'ഭോ​ഗ്'

വെബ് ഡെസ്ക്
Published: September 12, 2026 07:19 AM IST | Updated: September 12, 2026 07:19 AM IST

കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്നു.

കോ​ൽ​ക്ക​ത്ത: കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഭോ​ഗി​ൽ പ​ങ്കെ​ടു​ത്ത് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ത​ല​ക്ക​റി​യും വ​റു​ത്ത മീ​നും ബ​സ​ന്തി പു​ലാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കുന്നുണ്ട്.

ദു​ർ​ഗാ​പൂ​ജ കാ​ല​ത്ത് ബം​ഗാ​ളി​ക​ൾ മാം​സാ​ഹാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മാം​സ​വും മ​ദ്യ​വും വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും ബാ​ഗേ​ശ്വ​ർ ധാം ​ത​ല​വ​ൻ ധീ​രേ​ന്ദ്ര കൃ​ഷ്ണ ശാ​സ്ത്രി നേ​ര​ത്തെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ ബം​ഗാ​ളി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​വേ​ന്ദു അ​ധി​കാ​രി കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭോ​ഗ് ക​ഴി​ച്ച​ത്.

കാ​ളിക്ക് മ​ത്സ്യ​വും ബ​ലി ന​ൽ​കു​ന്ന ആ​ടി​ന്‍റെ മാം​സ​വും സ​മ​ർ​പ്പി​ക്കു​ന്ന​ത് കാ​ളി​ഘ​ട്ടി​ലെ പു​രാ​ത​ന​മാ​യ പാ​ര​മ്പ​ര്യ​മാ​ണ്. ഈ ​പ്ര​സാ​ദ​മാ​ണ് പി​ന്നീ​ട് ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണ​മാ​യി ന​ൽ​കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​സ്യ​ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ ബം​ഗാ​ളി​ലേ​ക്ക് അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കു​ന്ന​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

കാ​ളി​ഘ​ട്ട് ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​മാ​യ ഭോ​ഗി​ലാ​ണ് മുഖ്യമന്ത്രി പ​ങ്കെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്കി. വി​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗാ​ളി​ന്‍റെ വി​ശ്വാ​സ​ത്തോ​ടും പാ​ര​മ്പ​ര്യ​ത്തോ​ടും ജീ​വി​ത​രീ​തി​യോ​ടു​മു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഭോ​ഗി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

ദു​ർ​ഗാ​പൂ​ജ കാ​ല​ത്ത് ബം​ഗാ​ളി​ൽ മാം​സ​വും മ​ദ്യ​വും വി​ൽ​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും ബം​ഗാ​ളി​ക​ൾ സ​സ്യേ​ത​ര ഭ​ക്ഷ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ധീ​രേ​ന്ദ്ര കൃ​ഷ്ണ ശാ​സ്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വാ​ദ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പ്ര​സ്താ​വ​ന ബം​ഗാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സ്വ​ത്വ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags : Suvendu Adhikari Kalighat Temple West Bengal Deepika DeepikaNewspaper BreakingNews NewsUpdate Headlines GlobalNews DailyNews InDepth NewsFlash

Recent News

Corehub Up