x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യ്ഞ്ച് കി​ട്ടാ​ത്ത​തി​ൽ രോ​ഷം: ടെ​ലി​കോം ജീ​വ​ന​ക്കാ​ര​നെ ട​വ​റി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ

ഓൺലൈൻ ഡെസ്ക്
Published: September 12, 2026 04:01 AM IST | Updated: September 12, 2026 04:01 AM IST

റെ​യ്ഞ്ച് കി​ട്ടാ​ത്ത​തി​ൽ പ്രതിഷേധിച്ച് ടെ​ലി​കോം ജീ​വ​ന​ക്കാ​ര​നെ ട​വ​റി​ൽ കെ​ട്ടി​യി​ട്ട നാ​ട്ടു​കാ​ർ

ല​ഖ്‌​നൗ: മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​ൽ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ടെ​ലി​കോം ക​മ്പ​നി ജീ​വ​ന​ക്കാ​ര​നെ ട​വ​റി​ൽ കെ​ട്ടി​യി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പ്പൂ​രി​ലെ ഹ​ർ​ദൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ട് വ​ർ​ഷ​മാ​യി ഗ്രാ​മ​ത്തി​ൽ റേ​ഞ്ച് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും തു​ട​ർ​ച്ച​യാ​യി പ​രാ​തി ന​ൽ​കി​യി​ട്ടും ക​മ്പ​നി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ൻ വാ​ർ​ത്താ​ശ്ര​ദ്ധ നേ​ടി. 5ജി ​റീ​ചാ​ർ​ജ് ചെ​യ്തി​ട്ടും ഇ​ന്‍റ​ർ​നെ​റ്റോ കോ​ൾ സൗ​ക​ര്യ​മോ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ പ്ര​ധാ​ന പ​രാ​തി. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഗ്രാ​മ​ത്തി​ലെ​ത്തി​യ ടെ​ക്നീ​ഷ്യ​നെ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ച് ട​വ​റി​ൽ കെ​ട്ടി​യി​ട്ട​ത്. ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​യാ​ളെ വി​ട്ട​യ​ക്കി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ വാ​ശി​പി​ടി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് ബി​ന്ദ്കി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നെ മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Fatehpur UttarPradesh mobilenetwork Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up