ഐഎഎസ്
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർ അടക്കം 36 ഐഎഎസുകാരെ സ്ഥലംമാറ്റി സർക്കാർ. മന്ത്രിമാരുടെ ആവശ്യങ്ങൾകൂടി അംഗീകരിച്ചാണ് നാലു മാസത്തോട് അടുക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ മാറ്റം.
ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി. കശുവണ്ടി വികസന കോർപറേഷൻ സ്പെഷ്യൽ ഓഫിസർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) എംഡി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകി. അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്്ടറാക്കി. നിലവിൽ കാസർഗോഡ് കളക്ടറായിരുന്നു. കേര ഡയറക്്ടർ, സഹകരണ രജിസ്ട്രാർ തുടങ്ങിയ അധിക ചുമതലകളും അദ്ദേഹം വഹിക്കും.
തിരുവനന്തപുരം കളക്്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷൽ കമ്മീഷണറാക്കി. അരുണ്‍ കെ. വിജയനാണ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). എജ്യുക്കേഷൻ റിജുവനേഷൻ മിഷൻ ഡയറക്്ടറുടെ അധിക ചുമതലയും അരുണിനാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണുരാജിന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ ഹെൽത്ത് എംഡി, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ തുടങ്ങിയ അധിക ചുമതലകൾ നൽകി. കെ. ഇന്പശേഖറിനെ സംസ്ഥാന ലോട്ടറി ഡയറക്ടറാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല തുടരും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് ദുരന്ത നിവാരണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.
പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി. വ്യവസായ ഡയറക്്ടറായി സ്നേഹിൽകുമാർ സിംഗിനെ നിയമിച്ചു. കെഎസ്ഐഡിസി, കെഎസ്ഐടിഐഎൽ മാനേജിംഗ് ഡയറക്്ടർമാരുടെ അധി ക ചുമതലയും അദ്ദേഹം വഹിക്കും.
എറണാകുളം കളക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി സിഇഒയുടെ അധിക ചുമതല വഹിക്കും. എൽഎസ്ജിഡി ജോയിന്റ് സെക്രട്ടറി ഡി. ധർമലക്ഷ്മിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. ബിനു ഫ്രാൻസിസിനെ പട്ടിക വർഗ വകുപ്പ് ഡയറക്ടറാക്കി. ഡോ. കെ. ഹരികുമാറാണ് പുതിയ സിവിൽ സപ്ലൈസ് കമ്മിഷണർ. സാമൂഹിക നീതി ഡയറക്്ടർ ഡോ. അരുണ്‍ എസ്. നായർക്ക് കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ ഡയററക്ടറുടെ അധിക ചുമതല നൽകി. വയോജനക്ഷേമ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്. ലേബർ കമ്മിഷണർ സഫ്ന നാസിമുദീന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി.
സചിൻകുമാർ യാദവാണ് പുതിയ ഐടി മിഷൻ ഡയറക്ടർ. സന്ദീപ്കുമാറിനെ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയാക്കി. മൊഹമ്മദ് ഷാഫികിനെ റവന്യു ജോയിന്റ് സെക്രട്ടറിയാക്കി. അനു എസ്. നായരാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മിഷണർ. എം.സി. റെജിലിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറാക്കി. സെബിൻ സമീദിനെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറാക്കി.
പിന്നാക്ക ക്ഷേമ വികസന കോർപറേഷൻ എംഡിയുടെ അധിക ചുമതലയുമുണ്ട്. മിഥുൻ പ്രേംരാജാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ. മിസൽ സാഗർ ഭരതാണ് ഫിഷറിസ് വകുപ്പ് ഡയറക്ടർ. സിവിൽ സപ്ലൈസ് വകുപ്പ് മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണന് കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി. ശബരിമല എഡിഎമ്മിന്റെ ചുമതല ദിലീപ് കെ. കൈനിക്കരയ്ക്കു നൽകി. ഒ.വി. ആൽഫ്രെഡിനെ മാരിടൈം ബോർഡ് ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ചുമതല നൽകി. മിഷൻ സമുദ്ര നോഡൽ ഓഫിസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
അഖിൽ വി. മേനോനെ കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടറാക്കി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. സുമിത്കുമാർ താക്കൂറിന് കെടിഡിസി മാനേജിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി. ഫോർട്ട് കൊച്ചി സബ് കളക്്ടർ ഗ്രന്ഥെ സായികൃഷ്ണയ്ക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധിക ചുമതല നൽകി. പി.പി. അർച്ചനയെ വടകര സബ്കളക്ടറാക്കി.
തിരുവനന്തപുരം: കെ.എസ്. അഞ്ജുവിനെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തിലെ പുനരധിവാസം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ ചെയർപേഴ്സണായും അഞ്ജുവിനെ നിയമിച്ചു. സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്നു അഞ്ജു. തിരുവനന്തപുരം കളക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറാക്കി മാറ്റി നിയമിച്ച ഒഴിവിലാണിത്.
വയനാട് കളക്ടറായി വി. ചെൽസാ സിനിയെ നിയമിച്ചു. നിലവിൽ ഫിഷറീസ് ഡയറക്ടറായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറായിരുന്ന ശ്രീധന്യ സുരേഷാണ് പുതിയ കാസർഗോഡ് ജില്ലാ കളക്ടർ.
Tags : MassTransfer IASOfficers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash