x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള വ്യാ​പാ​രം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​ക​ണം: മോ​ദി

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: September 12, 2026 03:35 AM IST | Updated: September 12, 2026 03:35 AM IST

ബ്രി​ക്സ് ബി​സി​ന​സ് ഫോ​റ​ത്തി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ട​​​​ൽ​​​​പ്പാ​​​​ത​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​കു​​​​ക​​​​യും വി​​​​ത​​​​ര​​​​ണ​​​​ശൃം​​​​ഖ​​​​ല​​​​ക​​​​ൾ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ക​​​​യും നാ​​​​വി​​​​ക​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ ആ​​​​ഗോ​​​​ള വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കൂ​​​വെ​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ബ്രി​​​​ക്സ് ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​​ദ്ദേ​​​​ഹം. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ, ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം.

വ​​​​ർ​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഭൗ​​​​മ​​​​രാ​​​​ഷ്‌​​​ട്രീ​​​​യ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും വ്യാ​​​​പാ​​​​ര ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി സാ​​​​മ്പ​​​​ത്തി​​​​ക പാ​​​​ലം പ​​​​ണി​​​​യാ​​​​നാ​​​​ണ് ഇ​​​​ന്ത്യ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. 2014ന് ​​​​ശേ​​​​ഷം 40ഓ​​​​ളം രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പു​​​​വച്ചി​​​​ട്ടു​​​​ണ്ട്.

ലോ​​​​ക​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 50 ശ​​​​ത​​​​മാ​​​​ന​​​​ത്തെ​​​​യും ആ​​​​ഗോ​​​​ള ജി​​​​ഡി​​​​പി​​​​യു​​​​ടെ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തെ​​​​യു​​​​മാ​​​​ണ് ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ യു​​​​പി​​​​ഐ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​വും സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റ​​​​വും ബ്രി​​​​ക്സ് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​തൃ​​​​ക​​​​യാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ വ്യാ​​​​പാ​​​​രത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ങ്ങ​​​​ൾ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ബി​​​​സി​​​​ന​​​​സ് കൗ​​​​ൺ​​​​സി​​​​ൽ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​നു​​​​മാ​​​​യും ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​നു​​​​മാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

പു​​​​ടി​​​​ന് തി​​​​രു​​​​ക്കു​​​​റ​​​​ൾ സ​​​​മ്മാ​​​​നി​​​​ച്ചു

ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി തി​​​​രു​​​​വ​​​​ള്ളു​​​​വ​​​​ർ ര​​​​ചി​​​​ച്ച ക്ലാ​​​​സി​​​​ക്ക​​​​ൽ ത​​​​മി​​​​ഴ് കാ​​​​വ്യ​​​​മാ​​​​യ തി​​​​രു​​​​ക്കു​​​​റ​​​​ളി​​​ന്‍റെ റ​​​​ഷ്യ​​​​ൻ പ​​​​രി​​​​ഭാ​​​​ഷ സ​​​​മ്മാ​​​​നി​​​ച്ചു.

പു​​​​സ്ത​​​​കം സ​​​​മ്മാ​​​​നി​​​​ച്ച​​​​ശേ​​​​ഷം ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ഹ​​​​സ്ത​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്ന വീ​​​​ഡി​​​​യോ ദൃശ്യവും മോ​​​​ദി പ​​​​ങ്കു​​​​വ​​​​ച്ചു.

Tags : Globaltrade Proceed Hindrance Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BricsSummit

Recent News

Corehub Up