പാലാ സെന്റ് തോമസ് കോളജ്
പാലാ: 45-ാമത് ബിഷപ് വയലില്‍ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ജേതാക്കളായി.
വനിതാ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പാലാ അല്‍ഫോന്‍സ കോളജിനെ കീഴടക്കിയാണ് അസംപ്ഷന്‍ കിരീടം നേടിയത്. സ്കോര്‍: 25-18, 25-20, 17-25, 25-22.
പുരുഷ വിഭാഗം ഫൈനലില്‍ പാലാ സെന്റ് തോമസ് കോളജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കമാലിയെ കീഴടക്കി കിരീടം നിലനിര്‍ത്തി. സ്കോര്‍: 25-22, 25-21, 25-19.
Tags : St. Thomas Assumption Winners Sports VayalilVoli