Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VayalilVoli

വയലിൽ വോളി: സെ​ന്‍റ് തോ​മ​സ്, അ​സം​പ്ഷ​ൻ ജേതാക്കൾ

പാ​​ലാ: 45-ാമ​​ത് ബി​​ഷ​​പ് വ​​യ​​ലി​​ല്‍ അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​ർ കൊ​​ളീ​​ജി​​യ​​റ്റ് വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജും ജേ​​താ​​ക്ക​​ളാ​​യി.

വ​​നി​​താ ഫൈ​​ന​​ലി​​ല്‍ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു സെ​​റ്റു​​ക​​ള്‍​ക്ക് പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​സം​​പ്ഷ​​ന്‍ കി​​രീ​​ടം നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍: 25-18, 25-20, 17-25, 25-22.

പു​​രു​​ഷ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് നേ​​രി​​ട്ടു​​ള്ള മൂ​​ന്നു സെ​​റ്റു​​ക​​ള്‍​ക്ക് ഡി ​​പോ​​ള്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് അ​​ങ്ക​​മാ​​ലി​​യെ കീ​​ഴ​​ട​​ക്കി​​ കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തി​​. സ്‌​​കോ​​ര്‍: 25-22, 25-21, 25-19.

Latest News

Corehub Up