Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IASOfficers

ഐ​എ​എ​സു​കാ​ർ​ക്ക് വീ​ണ്ടും കൂ​ട്ട​മാ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 36 ഐ​​​എ​​​എ​​​സു​​​കാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി സ​​​ർ​​​ക്കാ​​​ർ. മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾകൂ​​​ടി അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് നാ​​​ലു മാ​​​സ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നാ​​​ലാ​​​മ​​​ത്തെ മാ​​​റ്റം.

ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ കൃ​​​ഷി വ​​​കു​​​പ്പി​​​ൽ നി​​​ന്ന് വ​​​നം വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി. ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്പെ​​​ഷ​​​്യൽ ഓ​​​ഫി​​​സ​​​ർ, കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്കി​​​ൽ എ​​​ക്സ​​​ല​​​ൻ​​​സ് (കെ​​​യ്സ്) എം​​​ഡി എ​​​ന്നീ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളും ശ്രീ​​​റാ​​​മി​​​ന് ന​​​ൽ​​​കി. അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​നെ കൃ​​​ഷി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌്ടറാ​​​ക്കി. നി​​​ല​​​വി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്നു. കേ​​​ര ഡ​​​യ​​​റ​​​ക്‌്ടർ, സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​ർ തു​​​ട​​​ങ്ങി​​​യ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള​​​ക്‌്ടറാ​​​യി​​​രു​​​ന്ന അ​​​നു​​​കു​​​മാ​​​രി​​​യെ ജി​​​എ​​​സ്ടി സ്പെ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ക്കി. അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​നാ​​​ണ് പു​​​തി​​​യ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ (ഡി​​​ജി​​​ഇ). എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ റി​​​ജു​​​വ​​​നേ​​​ഷ​​​ൻ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌്ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും അ​​​രു​​​ണി​​​നാ​​​ണ്. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രേ​​​ണു​​​രാ​​​ജി​​​ന് എ​​​ൻ​​​എ​​​ച്ച്എം സ്റ്റേ​​​റ്റ് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌ടർ, ഇ ​​​ഹെ​​​ൽ​​​ത്ത് എം​​​ഡി, കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ർ തു​​​ട​​​ങ്ങി​​​യ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​ക​​​ൾ ന​​​ൽ​​​കി. കെ. ​​​ഇ​​​ന്പ​​​ശേ​​​ഖ​​​റി​​​നെ സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്‌ടറാ​​​ക്കി. സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല തു​​​ട​​​രും. സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ വി​​​ഗ്നേ​​​ശ്വ​​​രി​​​ക്ക് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​ആ​​​ർ. വി​​​നോ​​​ദി​​​ന് കെ​​​എ​​​സ്ടി​​​പി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്‌്ടറാ​​​യി സ്നേ​​​ഹി​​​ൽ​​​കു​​​മാ​​​ർ സിം​​​ഗി​​​നെ നി​​​യ​​​മി​​​ച്ചു. കെ​​​എ​​​സ്ഐ​​​ഡി​​​സി, കെ​​​എ​​​സ്ഐ​​​ടി​​​ഐ​​​എ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌്ടർ​​​മാ​​​രു​​​ടെ അ​​​ധി​​​ ക ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​ക്‌ടർ ജി. ​​​പ്രി​​​യ​​​ങ്ക കൊ​​​ച്ചി മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി സി​​​ഇ​​​ഒ​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. എ​​​ൽ​​​എ​​​സ്ജി​​​ഡി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡി. ​​​ധ​​​ർ​​​മ​​​ല​​​ക്ഷ്മി​​​ക്ക് ശു​​​ചി​​​ത്വ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ബി​​​നു ഫ്രാ​​​ൻ​​​സി​​​സി​​​നെ പ​​​ട്ടി​​​ക വ​​​ർ​​​ഗ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി. ഡോ. ​​​കെ. ഹ​​​രി​​​കു​​​മാ​​​റാ​​​ണ് പു​​​തി​​​യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ. സാ​​​മൂ​​​ഹി​​​ക നീ​​​തി ഡ​​​യ​​​റ​​​ക്‌്ടർ ഡോ. ​​​അ​​​രു​​​ണ്‍ എ​​​സ്. നാ​​​യ​​​ർ​​​ക്ക് കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സെ​​​ക്യു​​​രി​​​റ്റി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. വ​​​യോ​​​ജ​​​നക്ഷേ​​​മ ഡ​​​യ​​​റ​​​ക്‌ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​ണ്. ലേ​​​ബ​​​ർ ക​​​മ്മി​​​ഷ​​​ണ​​​ർ സ​​​ഫ്ന നാ​​​സി​​​മു​​​ദീ​​​ന് എം​​​പ്ലോ​​​യ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്‌്ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

സ​​​ചി​​​ൻ​​​കു​​​മാ​​​ർ യാ​​​ദ​​​വാ​​​ണ് പു​​​തി​​​യ ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ. സ​​​ന്ദീ​​​പ്കു​​​മാ​​​റി​​​നെ ധ​​​ന​​​വ​​​കു​​​പ്പ് ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. മൊ​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി​​​കി​​​നെ റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. അ​​​നു എ​​​സ്. നാ​​​യ​​​രാ​​​ണ് പു​​​തി​​​യ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ക​​​മ്മി​​​ഷ​​​ണ​​​ർ. എം.​​​സി. റെ​​​ജി​​​ലി​​​നെ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മി​​​ഷ​​​ണ​​​റാ​​​ക്കി. സെ​​​ബി​​​ൻ സ​​​മീ​​​ദി​​​നെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി.

പി​​​ന്നാ​​​ക്ക ക്ഷേ​​​മ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യു​​​മു​​​ണ്ട്. മി​​​ഥു​​​ൻ പ്രേം​​​രാ​​​ജാ​​​ണ് മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ. മി​​​സ​​​ൽ സാ​​​ഗ​​​ർ ഭ​​​ര​​​താ​​​ണ് ഫി​​​ഷ​​​റി​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ. സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​എം. ജ​​​യ​​​കൃ​​​ഷ്ണ​​​ന് കൊ​​​ച്ചി സ്മാ​​​ർ​​​ട്ട് സി​​​റ്റി ലി​​​മി​​​റ്റ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ശ​​​ബ​​​രി​​​മ​​​ല എ​​​ഡി​​​എ​​​മ്മി​​​ന്‍റെ ചു​​​മ​​​ത​​​ല ദി​​​ലീ​​​പ് കെ. ​​​കൈ​​​നി​​​ക്ക​​​ര​​​യ്ക്കു ന​​​ൽ​​​കി. ഒ.​​​വി. ആ​​​ൽ​​​ഫ്രെ​​​ഡി​​​നെ മാ​​​രി​​​ടൈം ബോ​​​ർ​​​ഡ് ജോ​​​യി​​​ന്‍റ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി. മി​​​ഷ​​​ൻ സ​​​മു​​​ദ്ര നോ​​​ഡ​​​ൽ ഓ​​​ഫി​​​സ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​ണ്.

അ​​​ഖി​​​ൽ വി.​​​ മേ​​​നോ​​​നെ കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കി. കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ, കേ​​​ര​​​ള യൂ​​​ത്ത് ലീ​​​ഡ​​​ർ​​​ഷി​​​പ്പ് അ​​​ക്കാ​​​ദ​​​മി എ​​​ന്നി​​​വ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യു​​​മു​​​ണ്ട്. സു​​​മി​​​ത്കു​​​മാ​​​ർ താ​​​ക്കൂ​​​റി​​​ന് കെ​​​ടി​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌്ടറു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഫോ​​​ർ​​​ട്ട് കൊ​​​ച്ചി സ​​​ബ് ക​​​ള​​​ക്‌്ടർ ഗ്ര​​​ന്ഥെ സാ​​​യി​​​കൃ​​​ഷ്ണ​​​യ്ക്ക് വൈ​​​റ്റി​​​ല മൊ​​​ബി​​​ലി​​​റ്റി ഹ​​​ബ് എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. പി.​​​പി. അ​​​ർ​​​ച്ച​​​ന​​​യെ വ​​​ട​​​ക​​​ര സ​​​ബ്ക​​​ള​​​ക്ട​​​റാ​​​ക്കി.

Latest News

Corehub Up