സ്വപ്നാ സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ.
തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സ്വപ്ന കുറിച്ചു.
അതേസമയം വിവാഹത്തെപ്പറ്റിയുടെ കൂടുതൽ വിശദാംശങ്ങൾ സ്വപ്ന പുറത്തുവിട്ടിട്ടില്ല. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തെരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്.
മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണമെന്നും സ്വപ്ന സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വപ്നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരൻ. ഈ ബന്ധം 2008ൽ അവസാനിച്ചു. പിന്നീട് 2011ൽ ജയശങ്കർ എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേർപിരിയുകയായിരുന്നു.
Tags : Swapna suresh Married Deepika DeepikaNewspaper BreakingNews NewsUpdate Headlines GlobalNews DailyNews InDepth NewsFlash