ഷെയ്ഖ് ഹസീന
ന്യൂഡല്ഹി: ഇന്ത്യയില് നടന്ന ബ്രിക്സ് ഉച്ചകോടിയില് പങ്കെടുക്കേണ്ടെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ തീരുമാനം അപക്വമെന്ന് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
അത് ബംഗ്ലാദേശിന്റെ ദേശീയ താത്പര്യങ്ങള്ക്ക് വിരുദ്ധമാണ്. വ്യക്തിപരമായ പ്രതികരണങ്ങളോ ഹ്രസ്വകാല രാഷ്ട്രീയ കണക്കുകൂട്ടലുകളോ അടിസ്ഥാനമാക്കിയുള്ള വിദേശനയം രാജ്യത്തിന് ആത്യന്തികമായി ദോഷകരമാണെന്നും ഹസീന മുന്നറിയിപ്പ് നല്കി.
ബ്രിക്സില് പങ്കെടുക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് പുതിയ അവസരങ്ങള് തുറന്നുനല്കുമായിരുന്നുവെന്ന് ഹസീന പറഞ്ഞു.
ഡല്ഹിയിലെ തന്റെ സാന്നിധ്യമാണ് ഉച്ചകോടിയില് പങ്കെടുക്കാതിരിക്കാന് താരിഖ് റഹ്മാനെ പ്രേരിപ്പിച്ചതെങ്കില് അത് വളരെ ദൗര്ഭാഗ്യകരമായിയെന്ന് അവർ പറഞ്ഞു.
2024 ഓഗസ്റ്റില് സര്ക്കാരിനെതിരായ വന് പ്രക്ഷോഭത്തെത്തുടര്ന്ന് അധികാരം നഷ്ടപ്പെട്ട് ബംഗ്ലാദേശ് വിട്ടശേഷം ഡല്ഹിയില് കഴിയുന്ന 78കാരിയായ ഷെയ്ഖ് ഹസീന, താന് ഇന്ത്യയില് താമസിച്ചിരുന്ന കാലത്ത് 1979ല് അന്നത്തെ പ്രധാനമന്ത്രി സിയാവുര് റഹ്മാന് ന്യൂഡല്ഹി സന്ദര്ശിച്ച കാര്യവും അനുസ്മരിച്ചു.
Tags : SheikhHasina BRICSSummit TariqRahman Immature Decission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash