Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decission

ബ്രിക്സ് ഉച്ചകോടിയിൽനിന്നു വിട്ടുനിന്ന സംഭവം: താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ തീ​രു​മാ​നം അ​പ​ക്വമെന്ന് ഷെ​യ്ഖ് ഹ​സീ​ന

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന ബം​ഗ്ലാ​ദേ​ശ് പ്രധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ തീ​രു​മാ​നം അ​പ​ക്വ​മെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന.

അ​ത് ബം​ഗ്ലാ​ദേ​ശി​ന്‍റെ ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളോ ഹ്ര​സ്വ​കാ​ല രാ​ഷ്‌​ട്രീ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളോ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ദേ​ശ​ന​യം രാ​ജ്യ​ത്തി​ന് ആ​ത്യ​ന്തി​ക​മാ​യി ദോ​ഷ​ക​ര​മാ​ണെ​ന്നും ഹ​സീ​ന മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ബ്രി​ക്സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന് പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍കു​മാ​യി​രു​ന്നു​വെ​ന്ന് ഹ​സീ​ന പ​റ​ഞ്ഞു.

ഡ​ല്‍ഹി​യി​ലെ ത​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രി​ക്കാ​ന്‍ താ​രി​ഖ് റ​ഹ്‌​മാ​നെ പ്രേ​രി​പ്പി​ച്ച​തെ​ങ്കി​ല്‍ അ​ത് വ​ള​രെ ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യി​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

2024 ഓ​ഗ​സ്റ്റി​ല്‍ സ​ര്‍ക്കാ​രി​നെ​തി​രാ​യ വ​ന്‍ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍ന്ന് അ​ധി​കാ​രം ന​ഷ്‌​ട​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് വി​ട്ട​ശേ​ഷം ഡ​ല്‍ഹി​യി​ല്‍ ക​ഴി​യു​ന്ന 78കാ​രി​യാ​യ ഷെ​യ്ഖ് ഹ​സീ​ന, താ​ന്‍ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്ത് 1979ല്‍ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി സി​യാ​വു​ര്‍ റ​ഹ്‌​മാ​ന്‍ ന്യൂ​ഡ​ല്‍ഹി സ​ന്ദ​ര്‍ശി​ച്ച കാ​ര്യ​വും അ​നു​സ്മ​രി​ച്ചു.

Latest News

Corehub Up