ബിഎസ്ഒഡിആര് വാര്ഷിക സമ്മേളനത്തില് വോക്കൊ പുരസ്കാരം ഡോ. എമിലി സാറാ തമ്പി ഏറ്റുവാങ്ങുന്നു.
കോലഞ്ചേരി: ജർമനിയിലെ വോക്കോ പ്രൈസ് ഫോര് ഡെന്റല് റിസര്ച്ച് പുരസ്കാരം കേരളത്തില്നിന്നുള്ള യുവശാസ്ത്രജ്ഞ ഡോ. എമിലി സാറാ തമ്പിക്ക്. ബ്രിട്ടീഷ് സൊസൈറ്റി ഫോര് ഡെന്റല് റിസര്ച്ചിന്റെ വാര്ഷിക സമ്മേളനത്തില് പുരസ്കാരം കൈമാറി.
ലണ്ടനിലെ പ്രശസ്തമായ ക്വീന് മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകയാണു ഡോ. എമിലി. യുവശാസ്ത്രജ്ഞര് ദന്തമേഖലയില് നടത്തുന്ന മികച്ച ഗവേഷണങ്ങള്ക്കാണു ജര്മനിയിലെ വോക്കോ കമ്പനി ഏര്പ്പെടുത്തിയ ഈ പുരസ്കാരം നല്കുന്നത്.
കോലഞ്ചേരി പുതുപ്പനം സ്വദേശിയായ തമ്പി ജോണ്സന്റെയും ഷീല തമ്പിയുടെയും മകളാണ് ഡോ. എമിലി സാറാ തമ്പി.
Tags : Award Malayali YoungScientist Britain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DrEmilySarahThampi