Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrEmilySarahThampi

മ​ല​യാ​ളി യു​വശാ​സ്ത്ര​ജ്ഞ​യ്ക്ക് ബ്രി​ട്ട​നി​ല്‍ പുരസ്കാരം

കോ​​​​ല​​​​ഞ്ചേ​​​​രി: ജ​​​ർ​​​മ​​​നി​​​യി​​​ലെ വോ​​​​ക്കോ പ്രൈ​​​​സ് ഫോ​​​​ര്‍ ഡെ​​​​ന്‍റ​​​​ല്‍ റി​​​​സ​​​​ര്‍​ച്ച് പു​​​​ര​​​​സ്‌​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള യു​​​​വ​​​ശാ​​​​സ്ത്ര​​​​ജ്ഞ ഡോ. ​​​​എ​​​​മി​​​​ലി സാ​​​​റാ ത​​​​മ്പി​​​​ക്ക്. ബ്രി​​​​ട്ടീ​​​​ഷ് സൊ​​​​സൈ​​​​റ്റി ഫോ​​​​ര്‍ ഡെ​​​​ന്‍റ​​​​ല്‍ റി​​​​സ​​​​ര്‍​ച്ചി​​​​ന്‍റെ വാ​​​​ര്‍​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം കൈ​​​​മാ​​​​റി.

ല​​​​ണ്ട​​​​നി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ക്വീ​​​​ന്‍ മേ​​​​രി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​ണു ഡോ. ​​​​എ​​​​മി​​​​ലി. യു​​​​വ​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍ ദ​​​​ന്ത​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന മി​​​​ക​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍​ക്കാ​​​​ണു ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ വോ​​​​ക്കോ ക​​​​മ്പ​​​​നി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

കോ​​​​ല​​​​ഞ്ചേ​​​​രി പു​​​​തു​​​​പ്പ​​​​നം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ത​​​​മ്പി ജോ​​​​ണ്‍​സ​​​​ന്‍റെ​​​​യും ഷീ​​​​ല ത​​​​മ്പി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ് ഡോ. ​​​​എ​​​​മി​​​​ലി സാ​​​​റാ ത​​​​മ്പി.

Latest News

Corehub Up