ജെസ്ന ജിജോ
കുണ്ടറ: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. നെടുമ്പായിക്കുളം എംഎൻയുപി സ്കൂളിലെ വിദ്യാർഥിനിയായ ജെസ്ന ജിജോ (9) ആണ് മരിച്ചത്.
മുളവന വാറൂർ രാജാജി കോട്ടേജിൽ ജിജോ ഫിലിപ്പ്–സുനില ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ജെസ്ന പതിവുപോലെ സ്കൂളിൽ എത്തിയിരുന്നു. തുടർന്ന് കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
Tags : Fever StudentDies JesnaJijo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash