x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊച്ചി ബ്യൂറോ
Published: October 14, 2026 05:01 PM IST | Updated: October 14, 2026 05:01 PM IST

അപകടത്തിൽപ്പെട്ട മിനി കൂപ്പർ, സുഹൈൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ര​തി​ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. ന​ര​ഹ​ത്യ​യ്ക്കാ​ണ് സു​ഹൈ​ലി​നെ​തി​രെ പൊ​ലി​സ് കേ​സ് എ​ടു​ത്ത​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തും മ​ദ്യ​പി​ച്ച ബാ​റു​ക​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ച​ത് ത​ട​യാ​തി​രു​ന്ന​തി​നാ​ണ് സു​ഹൈ​ലി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന നി​ന​വ്, അ​മീ​ന്‍, ജോ​യ​ല്‍ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള കേ​സ്.

പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് മ​രി​ച്ച ഗോ​പി​ക​യു​ടെ കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. ദ​ക്ഷി​ണ ക​ന്ന​ഡ സു​ള്ളി​യ സ്വ​ദേ​ശി ഇ​യ്യാ​സ് ഇ​ബ്രാ​ഹിം (21), ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി ദേ​വി​ക (21), മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Tags : Nedumbassery road accident Accused handed over police custody

Recent News

Corehub Up