പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം. പൊലിസിന്റെ ബാരിക്കേഡുകൾ തള്ളിമറിച്ചാണ് പ്രവർത്തകർ കൂട്ടത്തോടെ പ്രതിഷേധവുമായെത്തിയത്. സിപിഎം എംപിമാരായ എ.എ. റഹീം, വി.കെ. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകർ പൊലിസിന്റെ ഇടപെടലിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരവേദിയായ ജന്തർ മന്തർ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തകരെത്തിയത്. പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് വാഹനങ്ങളിൽ കയറ്റി.
Tags : SFIDYFI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash