x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗ്യാ​നേ​ഷ്‌​കു​മാ​ർ രാ​ജി​വ​യ്ക്ക​ണം'; സം​സ്ഥാ​ന​മാ​കെ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോട്ടയം ബ്യൂറോ
Published: October 14, 2026 05:12 PM IST | Updated: October 14, 2026 05:12 PM IST

പി.ജെ. ജോസഫ്

കോ​ട്ട​യം: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വ​യ്ക്കു​ക, രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ക, പേ​പ്പ​ര്‍ ബാ​ല​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ക ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യാ മു​ന്ന​ണി ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു സം​സ്ഥാ​ന​മാ​കെ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. 19നു ​നി​യോ​ജ​ക മ​ണ്ഡ​ലം മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Gyanesh Kumar should resign P.J. Joseph Kerala Congress

Recent News

Corehub Up