NRI
നാഷ്വിൽ: ടെന്നസിയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിൽ സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവച്ചു.
ഉദ്യോഗസ്ഥർ നിയമപരമായ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചിട്ടുണ്ടായിരുന്നെന്നും എന്നാൽ അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി താൻ സ്ഥാനം ഒഴിയുകയാണെന്നും ഫ്രാങ്ക് സ്ട്രാഡ പറഞ്ഞു.
കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിക്ക് മാരകമായ വിഷാംശം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. രണ്ടു തവണ വിഷം കുത്തിവച്ചെങ്കിലും ഇവർ മരിച്ചില്ല.
തടവുകാരി നിലവിൽ വെന്റിലേറ്ററിലാണ്. ഐവി തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.
1990ൽ 18 വയസുള്ളപ്പോൾ കൊളീൻ സ്ലെമ്മർ എന്ന പത്തൊന്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണു ക്രിസ്റ്റ പൈക്കിന് വധശിക്ഷ ലഭിച്ചത്.
പെന്റോബാർബിറ്റൽ എന്ന വിഷം രണ്ടു തവണ കുത്തിവച്ച ക്രിസ്റ്റയ്ക്കു ബോധം നഷ്ടപ്പെട്ടെങ്കിലും ഹൃദയമിടിപ്പ് നിലച്ചില്ല. ഇവർ ഉച്ചത്തിൽ കൂർക്കം വലിച്ചതായും വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
ടെന്നസി സംസ്ഥാനത്ത് ഇരുന്നൂറു വർഷത്തിനിടെ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ വനിതയാണു ക്രിസ്റ്റ.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ കള്ളനാണെന്നു വ്യക്തമായിരിക്കുകയാണെന്നും ഉടനടി രാജിവച്ചൊഴിയണമെന്നും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ആവശ്യപ്പെട്ടു. പ്രതിപക്ഷ ഇന്ത്യാ സഖ്യം യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
“ബംഗാളിൽ അവർ കൊള്ളയടിച്ചു. ഞങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷനെയും സുപ്രീംകോടതിയെയും സമീപിച്ചു. ഇപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാണ്. ഗ്യാനേഷ് കുമാർ ഒരു കള്ളനാണ്.
അദ്ദേഹം ഇവിഎമ്മുകൾ കൊള്ളയടിച്ചു. അദ്ദേഹം ഉടനടി രാജിവയ്ക്കണം. ഗ്യാനേഷ് കുമാറിനെ പുറത്താക്കിയില്ലെങ്കിൽ ഈ പ്രക്ഷോഭം തെരുവുകളിൽനിന്ന് കൊടുമുടിയിലേക്ക് ഉയരും’’-മമത വ്യക്തമാക്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ്.
മറ്റു തെരഞ്ഞെടുപ്പു കമ്മിഷണർമാരുമായി കൂടിയാലോചിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) പ്രക്രിയയിലെ ഫോം 6ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതിലും കമ്മിഷനുള്ളിൽത്തന്നെ എതിർപ്പുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണിതെന്ന് പ്രവർത്തകസമിതി പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. കമ്മിഷനുള്ളിൽനിന്നുതന്നെ പുറത്തുവന്ന വിവരങ്ങൾ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെയാണ് ശരിവയ്ക്കുന്നതെന്ന് ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട് ചോരി’ (വോട്ട് തട്ടിപ്പ്) ആരോപണത്തിലൂടെ താൻ മുന്നോട്ടുവച്ച ആശങ്കകൾ സത്യമാണെന്ന് വ്യക്തമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരുമാറ്റച്ചട്ടം ഏകപക്ഷീയമായി നടപ്പാക്കൽ, ഇവിഎമ്മുകളുടെ വിശ്വാസ്യത തകർക്കൽ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, കമ്മിഷണർമാരുടെ നിഷ്പക്ഷതയില്ലാത്ത നിയമനപ്രക്രിയ, ജീവിതാവസാനം വരെ അവർക്കു ലഭിക്കുന്ന ക്രിമിനൽ നടപടികളിൽനിന്നുള്ള സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങൾ നിരന്തരം ഉയർത്തിക്കാട്ടിയിട്ടും സർക്കാർ പ്രതികരിക്കുന്നില്ലെന്ന് പ്രമേയം വിമർശിക്കുന്നു.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശപ്രകാരമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ വോട്ട് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും അദ്ദേഹം രാജിവയ്ക്കാതെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടില്ലെന്നും പ്രവർത്തകസമിതി കൂട്ടിച്ചേർത്തു.
ഗ്യാനേഷിനെതിരായ ഹർജികൾ അടുത്തയാഴ്ച പരിഗണിക്കും
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഏകപക്ഷീയ തീരുമാനങ്ങളെടുത്തെന്ന ആരോപണത്തിൽ, മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണു വിഷയം പരിഗണിക്കുക.
Kerala
മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അവർ, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബിജെപി നേതാക്കൾ തങ്ങൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമാണ്.
ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ല. തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ ഏതൊരാൾക്കും ബോധ്യപ്പെടും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാർ ഇന്നത്തോടെ രാജിവച്ചില്ലെങ്കിൽ ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
മുംബൈയിൽനിന്ന് തുടങ്ങി രാജ്യമെങ്ങും പ്രക്ഷോഭം വ്യാപിക്കുമെന്നും സ്ഥാപക നേതാവായ അഭിജിത് ദീപ്കെ എക്സിൽ കുറിച്ചു.
ഈ ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും ദീപ്കെയുടെ പോസ്റ്റിൽ പറയുന്നു. അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് പ്രതിപക്ഷകക്ഷികൾ വിട്ടുനിൽക്കണമെന്ന് മറ്റൊരു പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. ശനിയാഴ്ചയ്ക്കുള്ളിൽ രാജി സമർപ്പിച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.
പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ഈ ഗാന്ധി ജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നതായി വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു.
പിഴവുകളുള്ള ഒരു സംവിധാനത്തിൽ പ്രതിപക്ഷം പങ്കെടുക്കുന്നത് അതിന് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അഭിജീത് എക്സിലെ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന് 48 മണിക്കൂർ അന്ത്യശാസനം നൽകി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). നിശ്ചിതസമയത്തിനകം അദ്ദേഹം സ്ഥാനം രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായ ഗ്യാനേഷ് കുമാർ ഉടൻ സ്ഥാനമൊഴിയണമെന്നും ജനാധിപത്യ സംരക്ഷണത്തിനായി യുവതലമുറ (ജെൻ സി) മുന്നോട്ടുവരണമെന്നും സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സുപ്രധാന തീരുമാനങ്ങളിൽ പലതും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഏകപക്ഷീയമായി നടപ്പിലാക്കുകയായിരുന്നുവെന്ന ഗുരുതരമായ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സിജെപി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പു കമ്മിഷൻ അന്യായമായി വോട്ടവകാശം റദ്ദാക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. ആരു വോട്ട് ചെയ്യണം, ആരു ചെയ്യേണ്ടതില്ല എന്നു സർക്കാരാണ് തീരുമാനിക്കുന്നത്. ഇത് ജനാധിപത്യമല്ല, മറിച്ച് സ്വേച്ഛാധിപത്യമാണെന്നും അവർ ആരോപിച്ചു.
സിജെപിയുടെ ആവശ്യങ്ങൾ
ഗ്യാനേഷ് കുമാറിന്റെ രാജി: ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്ക്കണം. അദ്ദേഹത്തിനെതിരേ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തുകയും വേണം.
തെരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കണം: നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളും നിർത്തിവയ്ക്കണം. എസ്ഐആർ നടപടികൾ മരവിപ്പിച്ച്, 2025 ജനുവരിക്ക് മുമ്പുള്ള വോട്ടർ പട്ടിക പുനഃസ്ഥാപിക്കണം. കൂടാതെ, എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ കമ്മിഷൻ രൂപീകരിക്കണം.
നിയമം പിൻവലിക്കണം: തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന 2023ലെ നിയമം ഉടനടി പിൻവലിക്കണം.
District News
കോട്ടയം: മാസപ്പടി കേസില് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്യാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിയോട് ആവശ്യപ്പെട്ട സാഹചര്യത്തില്, പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ് ജോര്ജ് ആവശ്യപ്പെട്ടു.
എല്ഡിഎഫ് യോഗം വിളിച്ചു പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റണം. എംഎല്എ സ്ഥാനത്തുനിന്നുള്ള രാജി മുന്നണി ചോദിച്ചുവാങ്ങണം. പിണറായി വിജയന് ഇനിയും സ്ഥാനത്ത് തുടര്ന്നാല് സിപിഎം ഇല്ലാതാകും. കേസിലെ പ്രതി പിണറായി വിജയന് തന്നെയാണ്. പിണറായി വിജയന് കേരളത്തിന്റെ തീരദേശം കൊള്ളയടിക്കാന് നിന്നുകൊടുത്തതിന്റെ പ്രതിഫലമാണ് വീണാ വിജയന്റെ കമ്പനിയിലൂടെ കൈപ്പറ്റിയിരിക്കുന്നത്. കേരള പൊലിസ് ഉടന് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങണമെന്നും ഷോണ് ആവശ്യപ്പെട്ടു.
ഫുട്ബോള് താരം ലയണല് മെസിയുടെ പേരില് നടന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷോണ് ജോര്ജ് കേന്ദ്ര ഏജന്സികള്ക്ക് ഔദ്യോഗികമായി പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ടിവിയുടെ സാമ്പത്തിക സ്രോതസുകളും ഇടപാടുകളും അന്വേഷിക്കണമെന്നും ഏഴ് അന്വേഷണ ഏജന്സികള്ക്ക് നല്കിയ പരാതിയില് ആവശ്യപ്പെട്ടു.
National
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.
നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളിൽ സമാന സാഹചര്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ എതിരാളികൾ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.
National
ചെന്നൈ: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽനിന്നു കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് തമിഴ്നാട് മന്ത്രി എസ്. രാജേഷ് കുമാർ.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യെ ടിവികെയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് സഖ്യകക്ഷിയായ കോൺഗ്രസിന്റെ മുന്നറിയിപ്പ്.
ടിവികെ ഈ വിഷയത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ താനും ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനും രാജിവയ്ക്കുമെന്ന് രാജേഷ്കുമാർ പറഞ്ഞു.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയായിരിക്കും. അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകും. ടിവികെ ഇത് അംഗീകരിക്കാൻ വിസമ്മതിച്ചാൽ, രണ്ടു കോൺഗ്രസ് മന്ത്രിമാരും മന്ത്രിസഭയിൽനിന്ന് പുറത്തുപോകും- മന്ത്രി എസ്. രാജേഷ് പറഞ്ഞു.
Business
മുംബൈ: ടാറ്റാ ഗ്രൂപ്പിലെ ഹോൾഡിംഗ് കന്പനിയായ ടാറ്റാ സണ്സിന്റെ ചെയർമാൻ സ്ഥാനം എൻ.ചന്ദ്രശേഖരൻ രാജിവച്ചു. ഒൻപതു വർഷത്തോളമായി തുടരുന്ന പദവിയിൽ 6 മാസം ശേഷിക്കേയാണ് നിർണായക നീക്കം.
നിലവിൽ 2027 ഫെബ്രുവരി വരെ അദ്ദേഹത്തിന് തുടരാം. ഇന്നലെയാണ് വിരമിക്കൽ തീരുമാനം അദ്ദേഹം ടാറ്റാ സണ്സ് ഭരണസമിതിയെ അറിയിച്ചത്. ഫെബ്രുവരിയിൽ നിലവിലെ കാലാവധി പൂർത്തിയാകുന്പോൾ തുടർകാലാവധി നീട്ടി ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ ചന്ദ്രശേഖരന്റെ ഡയറക്ടർ പദവിയിലേക്കുള്ള പുനർനിയമനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ടാറ്റാ സണ്സിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ നോയൽ ടാറ്റയുമായുള്ള വിയോജിപ്പുകളാണ് തീരുമാനത്തിന് പിന്നിൽ. ടാറ്റാ കണ്സൾട്ടൻസി സർവീസസ്, ടാറ്റാ മോട്ടോഴ്സ്, എയർ ഇന്ത്യ എന്നിവയുൾപ്പെടെ ഗ്രൂപ്പിലെ 30ലധികം കന്പനികളെ നിയന്ത്രിക്കുന്നത് ടാറ്റാ സണ്സ് ആണ്.
ടാറ്റാ സണ്സിനെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഉൾപ്പെടെയുള്ള നിബന്ധനകൾ നോയൽ ടാറ്റാ മുന്നോട്ടുവച്ചിരുന്നെങ്കിലും ചന്ദ്രശേഖരൻ ഇതിനോട് യോജിച്ചിരുന്നില്ല. തർക്കങ്ങൾ നിലനിൽക്കുന്ന വാർഷിക പൊതുയോഗത്തിൽ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് പകരം സ്വയം പദവി ഒഴിയാൻ ചന്ദ്രശേഖരൻ തീരുമാനിക്കുകയായിരുന്നു.
1987ലാണ് ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പിൽ ചേർന്നത്. ടിസിഎസിൽ 2009ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടിവായും മാനേജിംഗ് ഡയറക്ടറായും നിയമിതനായി. 2017 ഫെബ്രുവരി 21-നാണ് ചന്ദ്രശേഖരൻ ടാറ്റാ സണ്സിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റത്. 2022ൽ ടാറ്റ സണ്സ് ചെയർമാനായി അഞ്ചു വർഷത്തേക്ക് കൂടി അദ്ദേഹത്തെ വീണ്ടും നിയമിച്ചു. എയർ ഇന്ത്യയുടെ ഏറ്റെടുക്കൽ, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഡിജിറ്റൽ മേഖലകളിലേക്കുള്ള കടന്നുവരവ് തുടങ്ങിയ ടാറ്റാ ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വളർച്ചകൾക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
കാലാവധി എന്ന് അവസാനിക്കും?
രാജി പ്രഖ്യാപിച്ചെങ്കിലും ചന്ദ്രശേഖരൻ ഉടൻ സ്ഥാനമൊഴിയുകയില്ല. നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ അദ്ദേഹം ചെയർമാനായി തുടരും. പുതിയ ചെയർമാനെ കണ്ടെത്തുന്നതിനും അധികാര കൈമാറ്റത്തിനും ടാറ്റാ സണ്സിന് സമയം നൽകാനാണ് ഇത്.
വന്പൻ വേതനം
സേവനകാലയളവിലുടനീളം ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്ന കോർപറേറ്റ് എക്സിക്യൂട്ടിവുകളിൽ ഒരാളായിരുന്നു ചന്ദ്രശേഖരൻ. 2026 സാന്പത്തിക വർഷത്തിൽ ചന്ദ്രശേഖരന് 158.66 കോടി രൂപയാണ് വേതനമായി ലഭിച്ചത്. ഇതിൽ 17.97 കോടി രൂപ ശന്പളവും ബാക്കി 140.69 കോടി രൂപ ലാഭവിഹിതവും ആയിരുന്നു. 2022 മുതൽ 2026 വരെയുള്ള അഞ്ച് സാന്പത്തിക വർഷങ്ങളിൽ നിന്നായി ആകെ 671.4 കോടി രൂപയാണ് അദ്ദേഹം വേതനമായി കൈപ്പറ്റിയത്.
ടാറ്റ ഓഹരികളിൽ വൻ ഇടിവ്
ടാറ്റ സണ്സിന്റെ തലപ്പത്തുനിന്ന് എൻ. ചന്ദ്രശേഖരന്റെ രാജി വാർത്ത പുറത്തുവന്നതോടെ ഇന്നലെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ കനത്ത വില്പന സമ്മർദം പ്രകടനമായി. ടി.സി.എസ് ഓഹരിയുടെ വില 4.36 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ കണ്സ്യൂമർ പ്രോഡക്ട്സ് (1.59%), ടൈറ്റൻ കന്പനി (1.07%), ടാറ്റാ സ്റ്റീൽ (1.73%), ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് (1.61%), ഇന്ത്യൻ ഹോട്ടൽസ് (0.44%) എന്നിവ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
National
ചെന്നൈ: രാജിവയ്ക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി വൈകോയുടെ നിർദേശം തള്ളി എംഡിഎംകെ എംഎൽഎമാർ. ഡിഎംകെ ചിഹ്നത്തിലാണ് ടി.എം. രാജേന്ദ്രൻ, ആർ. സെന്തിൽ സെൽവൻ എന്നിവർ മത്സരിച്ചു വിജയിച്ചത്.
ഡിഎംകെ അംഗങ്ങളായി തുടരുമെന്നും രാജിവയ്ക്കുന്നത് മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാകുമെന്നും എംഎൽഎമാർ പറഞ്ഞു.
ഡിഎംകെ സഖ്യത്തിൽ മത്സരിച്ച എംഡിഎംകെ ടിവികെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് എംഎൽഎമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച തങ്ങൾ ഔദ്യോഗികമായി ഡിഎംകെ അംഗങ്ങളാണെന്ന് രാജേന്ദ്രനും സെൽവനും പറഞ്ഞു. ഇന്നലെ ഇരുവരും എം.കെ. സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും സന്ദർശിച്ചു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.
ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
District News
ചെറുതോണി: നീറ്റ് പരീക്ഷയുൾപ്പെടെ ഒരു പരീക്ഷയും നേരേചൊവ്വേ നടത്താനറിയാത്ത എൻടിഎയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
രാജി വയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരേ നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹവും അപലപനീയമാണെന്ന് സി.പി. മാത്യു പറഞ്ഞു. ഡിസിസി സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു.
Movies
അമ്മയിലെ അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്, മത്സരിച്ച് വിജയിച്ചവരാണ് എന്ന പരാമർശത്തോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു.
‘‘നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ മുറിവേല്പിച്ചേക്കാം... എങ്കിലും, വായുവിനെപ്പോലെ ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും. - മായ ആഞ്ചലോ
എനിക്ക് തണലായി നിന്നതിന് മമ്മൂക്കയോടും ലാലേട്ടനോടും ഞാൻ നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു.
എന്റെ കൂടെ നിൽക്കുകയും, ഈ പോരാട്ടം അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്ത 'അമ്മ'യിലെ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ 'അമ്മ' മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും ‘അമ്മ’യുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
എന്ന്, ശ്വേതാ മേനോൻ
‘അമ്മ’ പ്രസിഡന്റ്’.
Kerala
തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ മകൾ വീണ പ്രതിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും. ഇതുസംബന്ധിച്ച ചർച്ചകൾ സിപിഎം നേതൃതലത്തിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വീണ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരായതു പിണറായി വിജയനെ മാത്രമല്ല പാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
നേരത്തേ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ലഹരിക്കേസിൽപ്പെട്ട് ജയിലിലായപ്പോൾ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെ മകൾ കേസിൽ പ്രതിയായാൽ പിണറായി വിജയനു പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടിവരും.
നേരത്തേ വീണ താമസിക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതികൾ ഇപ്പോഴും ജയിലിലാണ്. ഒരാൾക്കു മാത്രമാണു ജാമ്യം ലഭിച്ചത്. അന്നത്തെ സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായമുള്ളവർ സിപിഎം നേതൃത്വത്തിൽ ഏറെയുണ്ടെങ്കിലും അവരാരും പാർട്ടി വേദികളിൽ പോലും പ്രതികരിച്ചു കണ്ടില്ല.
ഇപ്പോൾ ഈ കേസിൽ ഇഡിയും കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കേസിലെ പ്രതികൾക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടാനും ഇടയില്ല. ഇതു സിപിഎം നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറിയാൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ആ സ്ഥാനത്തെത്തും. നിലവിൽ നിയമസഭയിൽ സിപിഎം നിരയിൽ ബാലഗോപാൽ മാത്രമാണു കേന്ദ്ര കമ്മിറ്റി അംഗമായിട്ടുള്ളത്.
തെരഞ്ഞെടുപ്പു തോൽവിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പിണറായി പ്രതിപക്ഷ നേതാവായതിലും കമ്മിറ്റികളിൽ വിമർശനമുണ്ടായി. സിപിഎം പോളിറ്റ്ബ്യൂറോയിലും എതിർപ്പുണ്ടായി. പിണറായി വിജയനു വേണ്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പാർട്ടി പിബിയിൽ വോട്ടെടുപ്പു വരെ നടത്തേണ്ടി വന്നു.
മാസപ്പടി കേസിൽ മകൾ പ്രതിയായാൽ ഉറപ്പായും പിണറായി വിജയനോടു പാർട്ടി കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറാൻ ആവശ്യപ്പെടും.
ആരോഗ്യ കാരണങ്ങളാൽ ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്ന് ഒഴിയാൻ ടി.പി.രാമകൃഷ്ണൻ താത്പര്യം പ്രകടിപ്പിച്ചെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.
Kerala
കൊച്ചി: മുന് ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിലും പൊട്ടിത്തെറി. കമ്മിറ്റിയംഗം ആശ അരവിന്ദ് രാജി വച്ചു. ഒമ്പതംഗ താത്കാലിക സമിതിയില് അംഗമായിരുന്ന നടി ആശ അരവിന്ദാണ് ഇപ്പോള് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ താരസംഘടനയ്ക്കുള്ളിലെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പ്രസിഡന്റ് ശ്വേതാ മേനോനും 17 അംഗ ഭരണസമിതിയും ഒന്നിച്ച് ഒഴിഞ്ഞതിന് പിന്നാലെ, സംഘടനയുടെ ദൈനംദിന കാര്യങ്ങള് നിയന്ത്രിക്കാനാണ് രമേശ് പിഷാരടിയുടെ നേതൃത്വത്തില് ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.
പിരിഞ്ഞു പോയ താരസംഘടനയുടെ മുന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആശ അരവിന്ദ് രാജി വച്ചതായി കുറിപ്പിട്ടത്. തന്നെ അഡഹോക്ക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത എല്ലാവര്ക്കും നന്ദി, പക്ഷേ തനിക്കൊപ്പം ഉണ്ടായിരുന്ന 17 പേരും രാജി വച്ചൊഴിഞ്ഞ സാഹചര്യത്തില് താന് ഇനി പുതിയൊരു അഡ്ഹോക് കമ്മിറ്റിയില് തുടരുന്നില്ല എന്നാണ് ആശയുടെ കുറിപ്പ്.
ശ്വേതാ മേനോന് പ്രസിഡന്റ് ആയിരുന്ന ഭരണസമിതിയില് അംഗമായിരുന്നു ആശ അരവിന്ദ്. അമ്മയുടെ പ്രധാനപ്പെട്ട പദ്ധതികളില് ഒന്നായ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്കായിരുന്നു.
നടന് ജഗദീഷിന്റെ നേതൃത്വത്തില് നടന്ന ചര്ച്ചകള്ക്കൊടുവിലാണ് സംഘടനയുടെ താത്കാലിക ചുമതലയ്ക്കായി ഒമ്പതംഗ സമിതി രൂപീകരിച്ചത്. രമേഷ് പിഷാരടിയെ കൂടാതെ മുന് മന്ത്രി കെ.ബി. ഗണേഷ് കുമാര്, കലാഭവന് ഷാജോണ്, സാദിഖ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന, കൃഷ്ണപ്രഭ, ഡോ. റോണി ഡേവിഡ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്.
നാലു മാസമാണ് ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക കാലാവധി. ഈ ചുരുങ്ങിയ കാലയളവിനുള്ളില് പുതിയ പൊതുതെരഞ്ഞെടുപ്പ് നടത്തി പുതിയൊരു ഭരണസമിതിയെ കണ്ടെത്തുക എന്നതാണ് താത്കാലിക സമിതിക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം.
എന്നാല് സമിതി രൂപീകരിച്ച് മണിക്കൂറുകള്ക്കകം തന്നെ അംഗങ്ങള്ക്കിടയില് നിന്നും രാജി ആരംഭിച്ചത് പുതിയ കണ്വീനര് രമേഷ് പിഷാരടിക്കും മറ്റ് മുതിര്ന്ന അംഗങ്ങള്ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളില് കൂടുതല് നാടകീയ രംഗങ്ങള്ക്ക് താരസംഘടന സാക്ഷ്യം വഹിച്ചേക്കും.
International
ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ രാജിവച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാൾസ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ കുറഞ്ഞതോടെയാണ് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള മുറവിളി ഉയർന്നത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അടുത്താഴ്ച സ്ഥാനമൊഴിഞ്ഞേക്കുമെന്നു റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്നു നേരിടുന്ന കടുത്ത ആഭ്യന്തരസമ്മർദങ്ങളാണ് സ്റ്റാർമറെ രാജിയിലേക്കു നയിക്കുന്നതെന്നാണു വിവരം.
മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വ്യാഴാഴ്ച മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച വൈകുന്നേരം നാലിന് പൂനെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്നോ, അമൃത്സര്, ബംഗളൂരു, ജയ്പുര്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നില്ലെങ്കിൽ ജൂണ് 20ന് വീണ്ടും ജന്തര് മന്തറില് പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്മന്തറില് നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി.
സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. ബന്ധുനിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്.
എന്നാൽ വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബെന്നിയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ല. അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. തുടർന്നാണ് ബെന്നി രാജി സമർപ്പിച്ചത്.
Kerala
തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. ഷാജി എൻ. കരുൺ അന്തരിച്ച ഒഴിവിലേക്കാണ് മധു നിയമിക്കപ്പെട്ടത്.
ഭരണമാറ്റത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട അക്കാദമികളുടെ തലപ്പത്ത് രാജി തുടരുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കൂട്ടി രാജിവെച്ചിരുന്നു. പിന്നാലെ മധുപാൽ സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.
ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക.
National
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാജി നല്കുമെന്നാണു സൂചന. എന്നാൽ, നേതൃമാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുളള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയെയും ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പമാണ് ഇരുനേതാക്കളും ഡൽഹിയിലെത്തിയത്. കർണാടകയിലെ രാജ്യസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ചർച്ചാവിഷയമായതെന്ന് ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിക്കും. അദ്ദേഹത്തെ വീണ്ടും നോമിനേറ്റ് ചെയ്യും. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് രാജ്യസഭാ സ്ഥാനാർഥിയാകും. ഒരു വനിതയെയും ഒബിസി വിഭാഗത്തിൽനിന്ന് ഒരാളെയും സ്ഥാനാർഥിയാക്കും. നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് ലഭിക്കും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ നാലെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക.
National
ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ കെ.വി.തോമസ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു. കേരള ഹൗസിലെ മുറിയും അദ്ദേഹം വിട്ടു നൽകി.
രാജിയുടെ ആവശ്യമില്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ.വി.തോമസ് വ്യക്തമാക്കി. കാബിനറ്റ് റാങ്ക് നൽകിയുള്ള തോമസിന്റെ നിയമനത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയായിരുന്നു നിയമനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞത്.
Kerala
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവച്ചു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജിവച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി.
ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്ത് പോകേണ്ടി വരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറല് സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറയുന്നു.
പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു. രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച ആളുകൾക്ക് സ്ഥാനാര്ഥിത്വം നല്കാന് ഡിസിസി തയാറായിരുന്നില്ല. ഇതിനെതിരെ പരസ്യമായി അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം ചോദിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ ഇന്ന് രാജിവയ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്റെ അധ്യക്ഷതയില് അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില് ബിഹാര് കൈവരിച്ച നേട്ടങ്ങള് യോഗത്തില് ചൂണ്ടിക്കാട്ടും.
മന്ത്രിസഭാ യോഗത്തിനുശേഷം നിതീഷ് കുമാര് ഗവര്ണര് സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് സമര്പ്പിക്കും. നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും.
ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്വാൻ, ശ്രേയസി സിംഗ് എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കോയേരി വിഭാഗക്കാരനാണ് സമ്രാട്ട് ചൗധരി. യാദവ സമുദായാംഗമാണ് നിത്യാനന്ദ് റായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പങ്കെടുക്കും.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ നാളെ രാജിവയ്ക്കും. നാളെ നിതീഷ്കുമാർ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനുശേഷം ഗവർണർക്ക് നിതീഷ് രാജി സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും. ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്വാൻ, ശ്രേയസി സിംഗ് എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കോയേരി വിഭാഗക്കാരനാണ് സമ്രാട്ട് ചൗധരി. യാദവ സമുദായാംഗമാണ് നിത്യാനന്ദ് റായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പങ്കെടുക്കു.
Kerala
കുന്നംകുളം: പാർട്ടി യോഗത്തിന് എത്താത്തതിന്റെ പേരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാൻസർ അതിജീവിത ജോലി രാജിവച്ചു.
കുന്നംകുളം നഗരസഭയിലെ എസ്സി പ്രമോട്ടർ സ്വാതി സോമൻ ആണ് ജോലി രാജിവച്ചത്. ശാരീരികമായി ഏറെ അവശതകൾ അനുഭവിക്കുന്ന തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കാണിച്ച ക്രൂരമായ സമീപനമാണ് രാജിവയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് സ്വാതി പറഞ്ഞു.
ഒരു പാർട്ടിക്കാരി എന്നതിലുപരി താൻ ഒരു മനുഷ്യനാണ്. പട്ടിണി കിടന്നും ആട്ടും തുപ്പും സഹിച്ചും വേദനകൾ അനുഭവിച്ചുമാണ് താൻ ഇന്ന് ഈ നിലയിലെത്തിയത്. ആരുടെയും ആജ്ഞയ്ക്ക് അനുസരിച്ച് നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് സ്വാതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മാർച്ച് ഒൻപതിന് കുന്നംകുളം ഈസ്റ്റ് എൽസി സെക്രട്ടറി കമ്മിറ്റിക്ക് വരാത്തതിനെ ചൊല്ലി സ്വാതിയെ ഫോണിലൂടെ അധിക്ഷേപിച്ചതായാണ് ആരോപണം. നീ ചീഞ്ഞ മുട്ടയുടെ സ്വഭാവം തന്റെ അടുത്ത് കാണിക്കരുതെന്നായിരുന്നു സെക്രട്ടറിയുടെ ആദ്യ അധിക്ഷേപം.
തുടർന്ന് നിനക്ക് അസുഖമോ അച്ഛന്റെ രോഗമോ ഒന്നുമല്ല പ്രശ്നം അത് വേറെ എന്തോ ആണെന്നും, ജോലി നൽകിയത് പാർട്ടിയാണെന്നും അതിനാൽ രാജിവച്ചുപോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാർച്ച് 10ന് സ്വാതി ജോലി രാജിവയ്ക്കുകയായിരുന്നു.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗൺസിൽ അംഗത്വവും തിങ്കളാഴ്ച രാജിവെക്കും. നിതിഷ് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെഡിയു നേതൃത്വം സ്ഥിരീകരിച്ചു.
നിതീഷിന്റെ പകരക്കാരനായി ജെഡിയുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില് വെറും നാലു മാസത്തോളം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര് രാജ്യസഭയിലേക്ക് തിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര് രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ച അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെഡിയു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റുമാണ് നേടിയത്.
Kerala
കോഴിക്കോട്: കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. പാർട്ടിയും മുന്നണിയും തന്നെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു.
എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു. അതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ നൽകുമെന്ന് സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇതോടെ മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു പ്രവർത്തനവും നടത്തിയിരുന്നു. എന്നാൽ പേരാമ്പ്ര വിട്ടു നൽകാൻ സിപിഎം തയാറായില്ല.
സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2011 ലും 2016 ലും മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് രാജി വയ്ക്കാനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്.
നേരത്തെ പൂഞ്ഞാർ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു.
ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറില് വേണ്ടെന്നും സ്വന്തം നാട്ടില് മത്സരിക്കട്ടെയെന്നുമായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അലോഷി സ്വന്തം നാട്ടുകാര്ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില് ആരോപിച്ചിരുന്നു.
Kerala
തൃശൂര്: സിപിഐയുടെ മുതിര്ന്ന നേതാവും നാട്ടിക എംഎല്എയുമായ സി.സി. മുകുന്ദന് ഇന്നു പാര്ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില് വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് രംഗത്തുവന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
പാര്ട്ടി നിയോഗിച്ച പേഴ്സണല് അസിസ്റ്റന്റ് തന്റെ ലെറ്റര്പാഡ് ദുരുപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെതുടര്ന്ന് പാര്ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില് എത്തിയത്. വി.എസ്. സുനില്കുമാറിന്റെ പേഴ്സണല് അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്കിയത്.
ഇയാള് വ്യാജരേഖയില് പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന് നിയമസഭാ സെക്രട്ടറിക്കു പരാതി നല്കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്ദത്തിനിടയിലും മുകുന്ദന് പേഴ്സണല് അസിസ്റ്റന്റിനെതിരേ മൊഴിനല്കി. അറസ്റ്റ് ഉള്പ്പെടെയുള്ള നടപടികള്ക്കായി തുടര്ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു.
കേസ് കോടതിയിലെത്തുമ്പോള് മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്സിക്യൂട്ടീവില്നിന്ന് എംഎല്എയെ ഒഴിവാക്കി. സമ്മേളനത്തില്നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പാര്ട്ടി സംസ്ഥാനസെക്രട്ടറിയാണ് തത്കാലം രമ്യതയിലെത്തിച്ചത്. ഇതിനിടയിലാണ് സ്ഥാനാര്ഥിത്വം സംബന്ധിച്ച പൊട്ടിത്തെറി.
Kerala
തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തരമായി രാജി വയ്ക്കണമെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി വാങ്ങണം.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉന്നയിച്ചിട്ടുള്ളത്. ആ ഗുരുതരമായ ആരോപണങ്ങൾ മൂന്നു ദിവസം മുന്പു പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഈ കാര്യങ്ങളെല്ലാം പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തി. ഇത്രയും ഗുരുതരമായ ഒരു സാഹചര്യം ഉണ്ടായിട്ടും മൂന്നു ദിവസം പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്ന് രമേശ് ചോദിച്ചു.
കേരളത്തിലെ ഒരു മന്ത്രിയുടെ ഭാര്യക്കു പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ കേരളത്തിലെ മറ്റു സാധാരണ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ലഭിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി ഗണേഷ് കുമാറിന്റെ രാജി വാങ്ങിയത് എന്തിനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണുമല്ലോ എന്നും രമേശ് ചോദിച്ചു.
National
കോൽക്കത്ത: ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി സി.വി.ആനന്ദബോസ്. രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പാലക്കാട്: എൻഡിഎയിൽ ചേരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ട്വന്റി 20യിലും കൂട്ടരാജി. മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവിയടക്കം അൻപതോളംപേർ പാർട്ടിവിട്ടു.
നെൻമാറ, നെല്ലിയാന്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ജനകീയ വികസനസമിതിയായി പ്രവർത്തിക്കാനാണു പാർട്ടിവിട്ടവരുടെ തീരുമാനം. മുതലമടയിൽ ചേർന്ന യോഗത്തിനുശേഷമാണ് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.
പാർട്ടിയിൽ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം. ജേക്കബ് ട്വന്റി 20യെ എൻഡിഎ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
Sports
ധാക്ക: ടി20 ലോകകപ്പിൽ നിന്ന് പിൻമാറിയതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ പൊട്ടിത്തെറി. ഇഷ്തിയാക് സാദേഖ് ക്രിക്കറ്റ് ബോര്ഡ് ഡയറക്ടര് സ്ഥാനത്ത് നിന്ന് രാജിവച്ചു. കുടുംബപരമായ കാരണങ്ങളെ തുടര്ന്നാണ് രാജി സമര്പ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല് ഇന്ത്യയില് കളിക്കാനാവില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് ഐസിസിയെ അറിയിച്ചിരുന്നു. എന്നാല് ഐസിസി ഈ ആവശ്യത്തോട് വഴങ്ങിയില്ല. ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില് ഉറച്ചുനില്ക്കുകയും ചെയ്തു.
പിന്നാലെയാണ് ഇഷ്തിയാക് സാദേഖ് തന്റെ രാജി സമര്പ്പിച്ചത്. അതേസമയം ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പിൽ കളിക്കുമെന്ന് ഐസിസി വ്യക്തമാക്കി.
Kerala
കൊച്ചി: ബിനാലെ ഫൗണ്ടേഷനില് നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില് ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു.
ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ രാജി. 2025 ഡിസംബർ 12ന് ആരംഭിച്ച് 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്.
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷന് ചെയർപേഴ്സൺ ഡോ. വി വേണു വ്യക്തമാക്കി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്ഗ്രസ് നേതൃത്വം പറഞ്ഞാല് അയാള്ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള് മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന് നിര്ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചെന്നും ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകനാണെന്നും അഡ്വ.ബി.എൻ.ഹസ്കർ. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിപിഎം നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി.എൻ.ഹസ്കർ വിമർശിച്ചിരുന്നു.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം ഹസ്ക്കറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നീ സൗകര്യങ്ങൾ തിരികെ നൽകിയതായും ഔദ്യോഗിക വസതി ഒഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശകർക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനപ്രതിനിധി സഭയിലെ ചൈന സെലക്ട് കമ്മിറ്റി’യുടെ റാങ്കിംഗ് മെംബർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂർത്തി ഈ മാസം അവസാനം സ്ഥാനമൊഴിയും. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
അമേരിക്കയിലെ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനോ റാങ്കിംഗ് മെംബറോ ആകുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനാണ് രാജാ കൃഷ്ണമൂർത്തി. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ച ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനോട് അദ്ദേഹം നന്ദി അറിയിച്ചു.
സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാജാ കൃഷ്ണമൂർത്തി നിലവിൽ യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് കരുതപ്പെടുന്നു.
രാജാ കൃഷ്ണമൂർത്തിക്ക് പകരം മറ്റൊരു ഇന്ത്യൻ വംശജനായ റോ ഖന്ന സമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായി ചുമതലയേൽക്കുമെന്ന് ഹക്കിം ജെഫ്രീസ് അറിയിച്ചു.
അമേരിക്കയുടെ ദേശീയ സുരക്ഷ, സാമ്പത്തിക ഭദ്രത, മനുഷ്യാവകാശ സംരക്ഷണം എന്നിവയിൽ റോ ഖന്നയുടെ നേതൃത്വം നിർണായകമാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
Kerala
തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി അയയുന്നു. ബിജെപി പിന്തുണയോടെ ജയിച്ച് വൈസ് പ്രസിഡന്റായ കോൺഗ്രസിലെ നൂർജഹാൻ നവാസ് സ്ഥാനം രാജിവയ്ക്കും. നൂർജഹാൻ അടക്കമുള്ള എട്ട് അംഗങ്ങളെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി.എം. ചന്ദ്രനും വ്യക്തമാക്കി. കൂറുമാറിയവരുമായി റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടിക്ക് വഴങ്ങാൻ ഇവർ തീരുമാനിച്ചതോടെ പുറത്താക്കിയ എല്ലാവരെയും കോൺഗ്രസ് തിരിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തങ്ങളിൽ ഒരാൾപോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും വിമതർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് രാജിവയ്ക്കാൻ സാധ്യതയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില് കോണ്ഗ്രസ് അംഗങ്ങള് ഒന്നടങ്കം പാര്ട്ടിയില് നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്ന്ന് സ്വതന്ത്ര സ്ഥാനാര്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില് 10 അംഗങ്ങളുണ്ടായിരുന്ന എല്ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്ഗ്രസ് അംഗങ്ങള് ബിജെപിക്കൊപ്പം ചേര്ന്നത്.
Kerala
പാലക്കാട്: കോൺഗ്രസിൽനിന്നു കൂറുമാറി സിപിഎം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു രാജിവച്ചു.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച എൻ.കെ. മഞ്ജു, കൂറുമാറി എൽഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഇതു വിവാദമാകുകയും അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് രാജി വച്ചത്.
"ഇന്നും നാളെയും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെംബർമാർ പിന്തുണ നൽകുക മാത്രമാണുണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല'.- എൻ.കെ. മഞ്ജു പറഞ്ഞു.
പത്തു വർഷമായി എൽഡിഎഫാണ് അഗളി പഞ്ചായത്ത് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പത്ത് സീറ്റും എൽഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്.
സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മഞ്ജുവിന്റെ വോട്ടോടെ എൽഡിഎഫ് അധികാരത്തിൽ വരികയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനു കോൺഗ്രസ് പരാതി നൽകി. മാത്രമല്ല, വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കെയാണ് എൻ.കെ. മഞ്ജുവിന്റെ രാജി.
District News
നെടുമുടി: നെടുമുടി പഞ്ചായത്ത് 15-ാം വാര്ഡില് സിപിഐ സ്ഥാനാര്ഥിയുടെ തോല്വിയില് പ്രതിഷേധിച്ച് സിപിഐ പ്രവര്ത്തകര് പാര്ട്ടിയില്നിന്നു രാജിവച്ചു.
സിപിഐ നെടുമുടി ലോക്കല് കമ്മിറ്റി അംഗവും എഐവൈഎഫ് കുട്ടനാട് മണ്ഡലം മുന് സെക്രട്ടറിയുമായ പി.എ. അരുണ്കുമാര് ഉള്പ്പടെയുള്ള പത്തു പേരാണ് സിപിഐ പഴയകരി ബ്രാഞ്ചില്നിന്നു രാജിവച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില് സിപിഐക്ക് 15ാം വാര്ഡില് കനത്ത തിരിച്ചടിയാണു നേരിട്ടത്.
തോളോടുതോള് ചേര്ന്നു പ്രവര്ത്തിക്കേണ്ട പാര്ട്ടിതന്നെ കൂടെനിന്നു കാലുവാരിയെന്നും സിപിഐ മണ്ഡലം നേതാക്കള് യാതൊരു വിധത്തിലും പാര്ട്ടിയെ സഹായിച്ചില്ലെന്നും രാജിവച്ചവര് ആരോപിച്ചു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരായ രണ്ടു വിദ്യാർഥി നേതാക്കൾ രാജിച്ചു.രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായാണ് രാജി.
എം. മഹ്ഫുജ് ആലം, ആസിഫ് മഹ്മൂദ് ഷോജിബ് ഭുയിയാൻ എന്നിവരാണ് രാജിസമർപ്പിച്ചത്. ഇന്നലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് രാജി നല്കിയത്.
ഉപദേശകപദവിയിലുള്ളവർക്കു മത്സരിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിരുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥിസംഘടനയുടെ പ്രതിനിധികളാണ് ആലമും ഭുയിയാനും.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Kerala
കോഴിക്കോട്: രാഹുല് മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക പീഡനക്കേസുകളും ശബരിമല സ്വര്ണക്കൊള്ളയും കേരള രാഷ്ട്രീയത്തില് സൃഷ്ടിച്ചിരിക്കുന്ന കോലാഹലങ്ങള്ക്കിടെ വളരെ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയാണു വടകര എംഎല്എ കെ.കെ. രമ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ദീപികയുമായി നിലപാട് പങ്കുവയ്ക്കുകയാണ് കെ.കെ. രമ.
രാഹുല് മാങ്കൂട്ടത്തില് വിഷയത്തിലെ നിലപാട്?
രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥാനം രാജിവയ്ക്കുകതന്നെ വേണം. പൊതുസമൂഹത്തില് പ്രവര്ത്തിക്കുന്നവര്ക്കു രാഷ്ട്രീയ ധാര്മികത ഉണ്ടാകണം. രണ്ടു പരാതികളാണ് രാഹുലിനെതിരേ വന്നിരിക്കുന്നത്. ഗൗരവതരമായ ആരോപണങ്ങളാണു പരാതികളിലുള്ളത്. രാഹുല് അക്കാര്യം നിഷേധിക്കാത്തിടത്തോളം കാലം അതു ശരിയാണെന്നാണു നമ്മള് വിചാരിക്കുന്നത്. അത്തരമൊരാളെ പാര്ട്ടിയില് നിലനിറുത്തുന്നത് ശരിയല്ല. രാഹുല് എംഎല്എ പദവിയില് തുടരാന് അര്ഹനല്ല.
ശബരിമല സ്വര്ണക്കൊള്ള മറയ്ക്കാനാണ് രാഹുല് വിവാദമെന്നാണല്ലോ കോണ്ഗ്രസിന്റെ നിലപാട്?
എനിക്ക് അതില് ഒന്നും പറയാന് പറ്റില്ല ഇപ്പോള്. നമ്മുടെ മുന്നില് ഒരുപാട് അനുഭവങ്ങളുണ്ട്. ഉമ്മന് ചാണ്ടി സാറിനെ വ്യാജ പരാതി കൊടുപ്പിച്ചാണ് സിപിഎം വേട്ടയാടിയത്. അങ്ങനെ പലതരം കളികള് കളിക്കുന്നതുകൊണ്ട് ഇക്കാര്യത്തില് സംശയമുണ്ട്. പക്ഷേ, പരാതിക്കാരി കൃത്യമായി കാര്യങ്ങള് പറഞ്ഞ സാഹചര്യത്തില് രാഹുലിനെതിരേ നടപടി ഉണ്ടാകണമെന്ന കാര്യത്തില് മറിച്ചൊരു നിലപാടില്ല.
പക്ഷേ ഊരും പേരുമില്ലാത്തതടക്കമുള്ള പരാതികളും പുറത്തുവരുമ്പോള് ആരാണ് ഇതിനു പിന്നിലെന്നു സംശയമുണ്ടാകും. ഈ വിഷയത്തില് രാഷ്ട്രീയലാക്ക് ഉണ്ടെന്നു സംശയമുണ്ട്. ഏറ്റവും ഗുരുതരമായ ശബരിമല സ്വര്ണക്കൊള്ള വിഷയം ചര്ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു നീക്കവും ഇതിനു പിന്നിലുണ്ട്. അതിനു വേണ്ടിയാണ് ഇപ്പോള് രാഹുല് മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികള് കുത്തിപ്പൊക്കിക്കൊണ്ടുവന്നത്. സംഭവം നടന്ന സമയത്തുതന്നെ പെണ്കുട്ടി പരാതിപ്പെടുകയും പ്രതി അറസ്റ്റിലാകുകയുമാണ് വേണ്ടിയിരുന്നത്. ജാമ്യഹര്ജിക്കായി വക്കീലിന്റെ മുമ്പിലെത്തി ഒപ്പിട്ടു പോയ രാഹുലിനെ അറസ്റ്റ് ചെയ്യാന് കേരള പോലീസിനു കഴിഞ്ഞില്ലല്ലോ? ഇതൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. പരാതിക്കു പിന്നില് രാഷ്ട്രീയമുണ്ടെന്നാണു വിശ്വസിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചു രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കോണ്ഗ്രസിന്റെ നടപടി തൃപ്തികരമാണോ?
രാഹുല് വിഷയത്തില് മാതൃകാപരമാണ് കോണ്ഗ്രസിന്റെ നടപടി. പരാതി പാര്ട്ടിക്കോടതിക്കു വിട്ടുകൊടുത്തില്ല. പീഡനത്തിന്റെ തീവ്രത അളക്കാന് കോണ്ഗ്രസ് പാര്ട്ടി ശ്രമിച്ചുമില്ല. ആരോപണമുയര്ന്നപ്പോള്തന്നെ പാര്ട്ടിയില്നിന്നു പുറത്താക്കി. രണ്ടാമത്തെ പരാതി കോണ്ഗ്രസ് പോലീസിനു കൈമാറി. മറ്റൊരു രാഷ്ട്രീയപാര്ട്ടിയും എടുക്കാത്ത തീരുമാനമാണ് കോണ്ഗ്രസ് കൈക്കൊണ്ടത്. പാര്ട്ടിക്കുകിട്ടുന്ന പരാതി പാര്ട്ടിക്കോടതിയല്ല പരിശോധിക്കേണ്ടത്. ആ വിഷയത്തിലാണ് ഞാന് കെപിസിസി നടപടിയെ അഭിനന്ദിക്കുന്നത്. സിപിഎം നേതാക്കള്ക്കെതിരായ പീഡനപരാതികളില് പീഡനത്തിന്റെ തീവ്രത പരിശോധിക്കുമെന്നാണു നേതൃത്വം അറിയിച്ചത്. ആ ആളുകളാണിപ്പോള് ധാര്മികത പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണ് ഇരട്ടത്താപ്പ്.
രാഹുല് വിഷയത്തില് സൈബര് ആക്രമണമുണ്ടോ?
കോണ്ഗ്രസുകാരില്നിന്ന് എനിക്ക് സൈബര് ആക്രമണമുണ്ടായിട്ടില്ല. പക്ഷേ സിപിഎം നേതാക്കള് എന്റെയും രാഹുല് മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള് ചേര്ത്തുവച്ച് മോശമായി ചിത്രീകരിച്ച് സൈബര് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കെ.ടി. കുഞ്ഞിക്കണ്ണന് എന്ന സിപിഎം നേതാവാണു സൈബര് ആക്രമണത്തിനു തുടക്കമിട്ടത്. അത് മറ്റ് സിപിഎം സൈബര് പോരാളികള് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനു യാതൊരു രാഷ്ട്രീയ ധാര്മികതയുമില്ല. ഒരു സ്ത്രീക്കെതിരേയും ആരും സൈബര് ആക്രമണം നടത്താന് പാടില്ലെന്നതാണ് എന്റെ നിലപാട്. രാഹുലിനെതിരേ പരാതി നല്കിയ സ്ത്രീകള്ക്കെതിരേ സൈബര് ആക്രമണം നടത്തുന്നതും അംഗീകരിക്കാനാകില്ല. സ്ത്രീകളോടു മാന്യത കാണിക്കാന് എല്ലാ രാഷ്ട്രീയപാര്ട്ടികളും തയാറാവണം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല് മാങ്കൂട്ടത്തില് എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില് മാറ്റമില്ല. എംഎല്എ എന്ന നിലയില് രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്ക്കിടയില് നില്ക്കുന്നതില് അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.
എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്റെ പേരില് കോണ്ഗ്രസിനെ കുറ്റപ്പെടുത്താന് അര്ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്ന്ന ഘട്ടത്തില് കോണ്ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Kerala
പത്തനംതിട്ട: എഐവൈഎഫ് സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി സിപിഐ നേതൃത്വത്തിനു വെല്ലുവിളിയാകും. തുടര്ന്ന് ഏതു രാഷ്്ട്രീയകക്ഷിയില് പ്രവര്ത്തിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിലെന്നു പറഞ്ഞുവെങ്കിലും കോണ്ഗ്രസിലേക്കെന്നാണു സൂചന.
ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചതിനൊപ്പം സിപിഐയില് ഇനി താനുണ്ടാവില്ലെന്നും ശ്രീനാദേവി പറഞ്ഞു. ശ്രീനാദേവിയുടെ പാര്ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇക്കാര്യത്തില് പാര്ട്ടി ഘടകങ്ങള്ക്കു നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാര്ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണു രാജിക്കു കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പാര്ട്ടി ഘടകങ്ങളില് ശ്രീനാദേവി പരാതി നല്കിയതോടെയാണ് ഇവരുമായി സിപിഐ നേതൃത്വം അകന്നത്. ജയന് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില് ജയന് പാര്ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി.
പാര്ട്ടി ഘടകങ്ങളില് നിന്നു നേരിട്ട അവഗണനയും അവഹേളനവുമാണ് രാജിക്കു കാരണമെന്നും അവര് അറിയിച്ചു. എഐവൈഎഫിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില് താനുണ്ടായിട്ടും തന്നെ അറിയില്ലെന്ന തരത്തില് സിപിഐ സംസ്ഥാന കൗണ്സിലംഗം പ്രസ്താവന നടത്തിയിരുന്നു.
പാര്ട്ടിസമ്മേളനങ്ങളില് ഒരു ക്ഷണിതാവായി പോലും തന്നെ പങ്കെടുപ്പിച്ചില്ല. പിന്നീട് പാര്ട്ടി അംഗതവും നഷ്ടമാക്കി. ഇതു പുനഃസ്ഥാപിക്കാന് ശ്രമിച്ചെങ്കിലും നേതൃത്വം അനുവദിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും കണ്ട്രോള് കമ്മീഷനും ജില്ലാസെക്രട്ടറിക്കും പരാതി നല്കിയിട്ടുണ്ട്.
മാനുഷികപരിഗണനയിലൂന്നിയ സംരക്ഷണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് എന്നതുപോലും മറന്നുകൊണ്ടുള്ള സിപിഐ നേതാക്കളുടെ നിരുത്തരവാദപരമായ സമീപനം അപമാനവും അവഗണനയുമാണു തന്നത്.
പാര്ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി താന് ചൂണ്ടിക്കാട്ടി നല്കിയ പരാതി വിവിധ തലങ്ങളില് അന്വേഷിച്ച് ശരിയെന്ന് കണ്ട് പാര്ട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണ്.
നേരത്തെയുള്ള ധാരണ പ്രകാരം തനിക്കു ലഭിക്കേണ്ടിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കുകയായിരുന്നു. ഇതിനിടയില് എഐവൈഎഫ് സംസ്ഥാന സമിതിയില് നിന്നു കാരണം കൂടാതെ പുറത്താക്കാനും ശ്രമമുണ്ടായി. ക്രിമിനല് കേസില് കുടുക്കി മാനസികമായി തളര്ത്താനും ശ്രമമുണ്ടായെന്ന് ശ്രീനാദേവി പറഞ്ഞു.
വ്യക്തിഹത്യയും യഥേഷ്ടം നടത്തി. പള്ളിക്കലിലെ ജനങ്ങളോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഇത്രയും കാലം പിടിച്ചു നിന്നതെന്നും ഇനി ഏതെങ്കിലും രാഷ്്ട്രീയകക്ഷിയില് ചേര്ന്നു പ്രവര്ത്തിക്കുമോയെന്ന കാര്യത്തില് തീരുമാനമെടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അതേസമയം ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു, മുഖ്യതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.