x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം; 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

വെബ് ഡെസ്‌ക്
Published: October 14, 2026 07:53 PM IST | Updated: October 14, 2026 08:04 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​യാ​യ 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സാം​ബ​ശി​വ​റാ​വു​വാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ദ​യ ബാ​ർ ക​ട​വ​ന്ത്ര, മ​ൺ​സൂ​ൺ എം​പ്ര​സ് പാ​ലാ​രി​വ​ട്ടം, ഹോ​ട്ട​ൽ മാ​രി​യ​ട്ട് നെ​ടു​മ്പാ​ശേ​രി ഈ ​ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ്ര​തി സു​ഹൈ​ൽ മ​ദ്യ​പി​ച്ച​ത്. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കാ​ര്‍ ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ് അ​ട​ക്കം നാ​ലു​പ്ര​തി​ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് അ​ങ്ക​മാ​ലി കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന​യൊ​ന്നു​മി​ല്ലാ​ത്ത വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ എ​ന്തി​നാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യം. അ​പ​ക​ട​ത്തി​ൽ പെ​ട്ട ബൈ​ക്ക് ഓ​വ​ര്‍ ലോ​ഡ് ആ​യി​രു​ന്നു എ​ന്നും, മൂ​ന്നു​പേ​രും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ യാ​ത്ര ചെ​യ്ത​തും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു വാ​ദം.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ലു​ള്ള ഭ​വി​ഷ​ത്ത് അ​റി​യാ​ത്ത​വ​ര​ല്ല പ​തി​നെ​ട്ട് ക​ഴി​ഞ്ഞ പ്ര​തി​ക​ളെ​ന്നും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തും തെ​ളി​വെ​ടു​ത്തും കേ​സ് ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കാ​ൻ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ അ​നു​വ​ദി​ച്ചു.

തെ​ളി​വെ​ടു​പ്പ് അ​ട​ക്കം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്കും. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്നു മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സെ​യ്ൻ ഷ​ബീ​ര്‍ പ​റ​ഞ്ഞു.

 

Tags : Nedumbassery road accident bars License suspended alcohol

Recent News

Corehub Up