ഗ്യാനേഷ് കുമാർ (ഫയൽ ചിത്രം)
ലണ്ടൻ: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തെ അനുകൂലിച്ച് ലണ്ടനിലും പ്രതിഷേധം.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിനു പുറത്തായിരുന്നു സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ഹിന്ദുത്വത്തിനെതിരേയുള്ള കേംബ്രിജ് സൗത്ത് ഏഷ്യൻ കൂട്ടായ്മ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, അംബേദ്കർ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, പ്രതിഷേധക്കാർക്കെതിരേയുള്ള പോലീസ് നടപടിയെ അപലപിച്ചുമുള്ള പ്ലാക്കാർഡുകൾ പ്രതിഷേധക്കാർ ഉയർത്തി.
Tags : Protest London Support Protesters Delhi GyaneshKumar Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash