x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​പ്പ് സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 14, 2026 11:59 PM IST | Updated: October 14, 2026 11:59 PM IST

ജു​ബീ​ന കെ. ​റ​ഹിം

തൊ​ടു​പു​ഴ: റോ​ഡ് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പി​ക്ക്അ​പ് ജീ​പ്പ് സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റി​ന് ദാ​രു​ണാ​ന്ത്യം. മ​ട​ക്ക​ത്താ​നം വെ​ട്ടു​ക​ല്ലാം​പു​റ​ത്ത് ഇ​മ്രാ​ന്‍ ക​രീ​മി​ന്‍റെ ഭാ​ര്യ ജു​ബീ​ന കെ. ​റ​ഹിം (35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​തൊ​ടു​പു​ഴ ടൗ​ണി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍​-മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റാ​യ ജൂ​ബീ​ന ജോ​ലി​ക്കു​ശേ​ഷം മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ ബ​സി​റ​ങ്ങി ഇ​വി​ടെ വ​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ടാ​റിം​ഗി​നാ​യി മെ​റ്റ​ല്‍ ക​യ​റ്റി പോ​കു​ന്ന​തി​നി​ടെ ജീ​പ്പ് സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ ജു​ബീ​ന​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​നു ശേ​ഷം ജീ​പ്പ് ഡ്രൈ​വ​ര്‍ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു.

സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കാ​രി​ക്കോ​ട് നൈ​നാ​രു പ​ള്ളി​യി​ല്‍. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ക​വ​ല​യി​ല്‍ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​ണ് ഭ​ര്‍​ത്താ​വ് ഇ​മ്രാ​ന്‍ ക​രീം. മ​ക്ക​ള്‍: ഇ​മാ​ദ്, ഇ​സ ഫാ​ത്തി​മ.

അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

Tags : HealthInspector Dies ScooterAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Jubeena

Recent News

Corehub Up