തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് ബുധനാഴ്ച പുലര്ച്ചെ നാലോടെ ദുബായില് നിന്നും എത്തിയ എമിറേറ്റ്സ് കാര്ഗോ വിമാനത്തില് ഡിആര്ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ്) നടത്തിയ പരിശോധനയില് ഒളിപ്പിച്ച നിലയില് 6.2 കിലോ ഗ്രാം സ്വര്ണം കണ്ടെടുത്തു.
കണ്ടെടുത്ത സ്വര്ണത്തിന് പൊതു വിപണിയില് 9.2 കോടി രൂപ വിലവരും.
സ്വര്ണം കണ്ടെത്തിയത് യാത്രക്കാരില്ലാതെ വന്ന കാര്ഗോ വിമാനത്തില് നിന്നുമാണ്. ലോക്ക് ചെയ്ത ഡോറിനുള്ളിലും ഏതാനും ഡ്രസ് മെറ്റീരിയല്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഡിആര്ഐ അധികൃതര് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇതില് ഒരാള് കെഎസ്ഐയുടെ ജിവനക്കാരനും മറ്റൊരാള് കാര്ഗോ ഏജന്റും മുന്നാമന് സ്വര്ണം വാങ്ങാന് എത്തിയ ആളുമാണെന്ന് അധികൃതര് അറിയിച്ചു.
Tags : Gold Seized CargoPlane DRI Emirates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash