പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി 12-ാം ക്ലാസുവരെ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിനെ സംസ്ഥാനം സമ്മതം അറിയിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയായ പിഎം പോഷണിൽ ഉൾപ്പെടുത്തി 12-ാം ക്ലാസ് വരെ വ്യാപിപ്പിക്കുന്നതിന് സംസ്ഥാനത്തിനു സമ്മതമാണോ എന്നാരാഞ്ഞുകൊണ്ടു കേന്ദ്രസർക്കാരിൽ നിന്നു കഴിഞ്ഞ ജൂണ് 30ന് കത്ത് ലഭിച്ചിരുന്നു.
ജൂലൈ പത്തിന് സംസ്ഥാന സർക്കാർ സമ്മതം അറിയിച്ചു മറുപടി നൽകിയതായും ടി.പി. അഷ്റഫലിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാരിൽ നിന്നു തുടർനിർദേശം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കു മൂന്നു തരത്തിൽ സൗജന്യ യൂണിഫോമോ യൂണിഫോം അലവൻസോ നൽകുന്ന പദ്ധതി നിലവിലുണ്ട്.
എന്നാൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യൂണിഫോം അനുവദിക്കുന്നതു നിലവിൽ പരിഗണനയിൽ ഇല്ലെന്നും മന്ത്രി അറിയിച്ചു.
Tags : MidDayMealscheme GeneralEducationMinister NShamsudheen Consent CentralGovernment Class12 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash